പ്രസവാവധി എടുക്കേണ്ടതുണ്ട്, അമ്മയാകാന്‍ ഒരുങ്ങുന്നുവെന്ന് സാമന്ത
'എന്റെ ഇപ്പോഴത്തെ അവസ്ഥ കണക്കിലെടുത്ത്, മാ ഇന്തി ബംഗാരത്തിന് ശേഷം എനിക്ക് ചെറിയൊരു ബ്രേക്ക് ആവശ്യമാണ്.
Jun 25, 2026, 13:19 IST
ചെറിയൊരു ഗ്യാപ്പിന് ശേഷം ഞാന്‍ തിരിച്ചുവരും. മറ്റൊരു ചിത്രവുമായി എന്റെ ആരാധകര്‍ക്ക് മുന്നിലെത്തും,' എന്നായിരുന്നു സാമന്തയുടെ വാക്കുകള്‍.
താന്‍ ഗര്‍ഭിണിയാണെന്നും കുറച്ചു നാളത്തേയ്ക്ക് സിനിമയില്‍ നിന്നും അവധി എടുക്കുകയാണെന്നും നടി സാമന്ത. മാ ഇന്‍ടി ബംഗാരം എന്ന സിനിമയുടെ വിജയാഘോഷത്തിലാണ് പ്രതികരണം. 'എന്റെ ഇപ്പോഴത്തെ അവസ്ഥ കണക്കിലെടുത്ത്, മാ ഇന്തി ബംഗാരത്തിന് ശേഷം എനിക്ക് ചെറിയൊരു ബ്രേക്ക് ആവശ്യമാണ്. പ്രസവാവധി ആണ്. അതില്‍ ഞാന്‍ ഏറെ സന്തോഷവതിയാണ്. ചെറിയൊരു ഗ്യാപ്പിന് ശേഷം ഞാന്‍ തിരിച്ചുവരും. മറ്റൊരു ചിത്രവുമായി എന്റെ ആരാധകര്‍ക്ക് മുന്നിലെത്തും,' എന്നായിരുന്നു സാമന്തയുടെ വാക്കുകള്‍.
കഴിഞ്ഞവര്‍ഷം ഡിസംബര്‍ ഒന്നിനായിരുന്നു സാമന്തയുടേയും രാജ് നിദിമോരുവും വിവാഹിതരായത്. കോയമ്പത്തൂരിലെ ഇഷാ യോഗാ സെന്ററിലെ ലിംഗ ഭൈരവി ക്ഷേത്രത്തില്‍ നടന്ന സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം.