മുഖത്ത് മിന്നൽപോലെ പാഞ്ഞുകയറുന്ന വേദന, സൽമാൻ ഖാനെ ബാധിച്ച രോഗം ; എന്താണ് ട്രൈജെമിനൽ ന്യൂറാൾജിയ?

 മുഖത്ത് മിന്നൽപോലെ പാഞ്ഞുകയറുന്ന വേദന, സൂചികുത്തുന്നതുപോലുള്ള അനുഭവം, വൈദ്യുതാഘാതം ഏറ്റതുപോലെയുള്ള അസഹ്യമായ വേദന ട്രൈജെമിനൽ ന്യൂറാൾജിയയുടെ പ്രധാന ലക്ഷണങ്ങളിൽ ചിലതാണ് ഇവ. മുഖത്തിന്റെ സംവേദനങ്ങൾ നിയന്ത്രിക്കുന്ന പ്രധാന നാഡിയായ ട്രൈജെമിനൽ നാഡിയെ ബാധിക്കുന്ന അവസ്ഥയാണിത്.

 

വളരെ ചെറിയ സമയത്തേക്ക് മാത്രമേ വേദന അനുഭവപ്പെടാറുള്ളൂവെങ്കിലും അതിന്റെ തീവ്രത വളരെ കൂടുതലായിരിക്കാം. സംസാരിക്കുക, ഭക്ഷണം കഴിക്കുക, പല്ലുതേക്കുക, മുഖത്ത് സ്പർശിക്കുക തുടങ്ങിയ സാധാരണ പ്രവർത്തനങ്ങൾ പോലും ചിലരിൽ വേദനയ്ക്ക് കാരണമാകാം.

 മുഖത്ത് മിന്നൽപോലെ പാഞ്ഞുകയറുന്ന വേദന, സൂചികുത്തുന്നതുപോലുള്ള അനുഭവം, വൈദ്യുതാഘാതം ഏറ്റതുപോലെയുള്ള അസഹ്യമായ വേദന ട്രൈജെമിനൽ ന്യൂറാൾജിയയുടെ പ്രധാന ലക്ഷണങ്ങളിൽ  മുഖത്ത് മിന്നൽപോലെ പാഞ്ഞുകയറുന്ന വേദന, സൂചികുത്തുന്നതുപോലുള്ള അനുഭവം, വൈദ്യുതാഘാതം ഏറ്റതുപോലെയുള്ള അസഹ്യമായ വേദന ട്രൈജെമിനൽ ന്യൂറാൾജിയയുടെ പ്രധാന ലക്ഷണങ്ങളിൽ ചിലതാണ് ഇവ. മുഖത്തിന്റെ സംവേദനങ്ങൾ നിയന്ത്രിക്കുന്ന പ്രധാന നാഡിയായ ട്രൈജെമിനൽ നാഡിയെ ബാധിക്കുന്ന അവസ്ഥയാണിത്.ചിലതാണ് ഇവ. മുഖത്തിന്റെ സംവേദനങ്ങൾ നിയന്ത്രിക്കുന്ന പ്രധാന നാഡിയായ ട്രൈജെമിനൽ നാഡിയെ ബാധിക്കുന്ന അവസ്ഥയാണിത്.

വളരെ ചെറിയ സമയത്തേക്ക് മാത്രമേ വേദന അനുഭവപ്പെടാറുള്ളൂവെങ്കിലും അതിന്റെ തീവ്രത വളരെ കൂടുതലായിരിക്കാം. സംസാരിക്കുക, ഭക്ഷണം കഴിക്കുക, പല്ലുതേക്കുക, മുഖത്ത് സ്പർശിക്കുക തുടങ്ങിയ സാധാരണ പ്രവർത്തനങ്ങൾ പോലും ചിലരിൽ വേദനയ്ക്ക് കാരണമാകാം.

നടൻ സൽമാൻ ഖാൻ താൻ ട്രൈജെമിനൽ ന്യൂറാൾജിയയുമായി പോരാടിയതായി വെളിപ്പെടുത്തിയതോടെയാണ് ഈ അവസ്ഥയെക്കുറിച്ച് പൊതുജനശ്രദ്ധ കൂടുതൽ വർധിച്ചത്. വൈദ്യശാസ്ത്രരംഗത്ത് ഏറ്റവും തീവ്രമായ വേദന അനുഭവപ്പെടാവുന്ന നാഡീസംബന്ധമായ അവസ്ഥകളിലൊന്നായാണ് ട്രൈജെമിനൽ ന്യൂറാൾജിയയെ കണക്കാക്കുന്നത്.

ഇതേക്കുറിച്ച് അവബോധം പരത്തുന്നതിനായാണ് എല്ലാവർഷവും ഒക്ടോബർ 7 ട്രൈജെമിനൽ ന്യൂറാൾജിയ ദിനമായി ആചരിക്കുന്നത്. ഏതുപ്രായത്തിലുള്ളവരെയും ട്രെെജെമിനൽ ന്യൂറാൾജിയ ബാധിക്കാമെങ്കിലും അമ്പത് കഴിഞ്ഞവരെയാണ് കൂടുതലായി ബാധിക്കുന്നത്. പുരുഷൻമാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് സാധ്യത കൂടുതൽ.

2007-ലാണ് ട്രൈജെമിനൽ ന്യൂറാൾജിയ മൂലമുള്ള കഠിനമായ വേദന അനുഭവപ്പെടുന്നതെന്ന് നടൻ സൽമാൻ ഖാൻ പറഞ്ഞിട്ടുണ്ട്. പാർട്ണർ എന്ന ചിത്രത്തിൽ സഹതാരം ലാറാ ദത്തയുമായി അഭിനയിച്ചുകൊണ്ടിരിക്കെ ലാറ തന്റെ മുഖത്തെ ഒരു മുടി നീക്കിയപ്പോഴേക്കും വേദന അനുഭവപ്പെട്ടുവെന്നാണ് സൽമാൻ പറഞ്ഞത്. ദൈനംദിന ജീവിതത്തെ ഈ വേദന ഏറെ ബുദ്ധിമുട്ടിക്കുകയുണ്ടായെന്നും സൽമാൻ പറയുകയുണ്ടായി. ഏഴര വർഷത്തോളം ആ വേദനയിലൂടെയാണ് കടന്നുപോയതെന്നും ഓരോ നാലും അഞ്ചും മിനിറ്റിലും വേദന അനുഭവപ്പെട്ടിരുന്നുവെന്നും സൽമാൻ പറഞ്ഞിരുന്നു.

കാരണമാകുന്നതെന്ത്?

നാഡികൾ തലച്ചോറിൽ നിന്ന് ആരംഭിക്കുന്ന ഭാഗത്ത് ഞരമ്പുകൾ ഉരസിയുണ്ടാകുന്ന കേടുപാടുകളാണ് പ്രധാന കാരണം. ഞരമ്പുകളുടെ വികാസ സങ്കോചങ്ങൾ കാരണം നാഡിയുടെ സംരക്ഷണകവചം ക്ഷയിക്കും. തുടർന്ന് ഇവ ഹെെപ്പർ ആക്ടീവ് ആകുന്നതുമൂലമാണ് വേദന അനുഭവപ്പെടുന്നത്. വളരെ അസാധാരണമായ ട്യൂമറുകൾ, ധമനിവീക്കം, സ്ട്രോക്ക് എന്നിവയൊക്കെ ഈ അവസ്ഥയ്ക്ക് കാരണമാകാറുണ്ട്.

ചെറിയ സ്പർശമേൽക്കുമ്പോഴും കാറ്റുതട്ടുമ്പോഴും ചിരിക്കുമ്പോഴും പോലും മുഖത്ത് ഷോക്ക് അടിക്കുന്നതുപോലെ അനുഭവപ്പെടുകയും കടുത്ത വേദനയുണ്ടാവുകയും ചെയ്യും. വേദനയുടെ തീവ്രത മൂലം സൂയിസൈഡ് ഡിസീസ് എന്ന വിളിപ്പേരും ഈ രോഗത്തിനുണ്ട്. പലരോഗികളിലും വേദനയുടെ ആഘാതം സഹിക്കാൻ വയ്യാതെ ആത്മഹത്യാ ചിന്തകൾപോലും ഉടലെടുക്കുന്നത് കൊണ്ടാണിത്.

പ്രധാനലക്ഷണങ്ങൾ

    വൈദ്യുതാഘാതത്തിന് സമാനമായ പെട്ടെന്നുള്ള തീവ്രമായ വേദന, പലപ്പോഴും ഒരുഭാഗത്ത് മാത്രമായിരിക്കും
    മുഖത്ത് സ്പർശിക്കുമ്പോഴും ഭക്ഷണം ചവയ്ക്കുമ്പോഴും സംസാരിക്കുമ്പോഴും വേദന
    ബ്രഷ് ചെയ്യുമ്പോഴും ചവയ്ക്കുമ്പോഴും വരുന്ന വേദന
    വേദന ഏതാനും സെക്കൻഡുകൾ തൊട്ട് മിനിറ്റുകൾ വരെ നീണ്ടുനിൽക്കാം

ആരെയാണ് കൂടുതൽ ബാധിക്കുക?

അമ്പതു വയസ്സ് കടന്നവരെയാണ് രോഗം കൂടുതലായി ബാധിക്കാറുള്ളതെങ്കിലും സ്ത്രീകളിൽ ഈ രോഗത്തിന്റെ നിരക്ക് കൂടുതലാണെന്ന് 2022-ൽ പുറത്തുവന്ന ഒരു ആഗോളപഠനത്തിൽ പറയുന്നുണ്ട്. ചെറുപ്പക്കാരിലും രോഗം കണ്ടുവരുന്നുണ്ട്. ജനിതകഘടകങ്ങൾ, ഓട്ടോ ഇമ്മ്യൂൺ തകരാറുകൾ, നാഡീസംബന്ധമായ രോഗങ്ങൾ തുടങ്ങിയവ അപകടസാധ്യതാ ഘടകങ്ങളാണ്. 90 ശതമാനം രോഗികളിലും മരുന്നുചികിത്സകൊണ്ടുതന്നെ രോഗം നിയന്ത്രിക്കാൻ സാധിക്കും. മരുന്ന്ചികിത്സ ഫലപ്രദമല്ലെന്ന് കണ്ടാൽ ശസ്ത്രക്രിയ വേണ്ടിവരും.

പരിശോധന

എം.ആർ.െഎ. സ്കാനിങ് ആണ് നാഡി-ഞരമ്പ് ഉരസൽ ഉണ്ടോയെന്ന് കണ്ടെത്താൻ അടിസ്ഥാനമായി ചെയ്യുന്ന പരിശോധന. മറ്റെന്തെങ്കിലും കാരണങ്ങൾ കൊണ്ടാണോ വേദനയെന്ന് കണ്ടെത്താനും ഇത് സഹായിക്കും. ഉദാഹരണത്തിന് താടിയെല്ലിന്റെ വീക്കം മൂലവും മുഖത്ത് വേദന അനുഭവപ്പെടാം.

മുഖത്ത് അസാധാരണമായ വേദന തോന്നിയാൽ ഉടൻ തന്നെ വെെദ്യപരിശോധന നടത്തുക. ട്രെെജമിനൽ ന്യൂറാൾജിയ കണ്ടെത്താൻ വെെകുംതോറും നാഡിക്ക് സംഭവിക്കുന്ന ക്ഷതം കൂടിക്കൊണ്ടിരിക്കും.

ചികിത്സ

90 ശതമാനം ആളുകളിലും മരുന്നുചികിത്സകൊണ്ടുതന്നെ രോഗം നിയന്ത്രിക്കാൻ സാധിക്കും. മരുന്ന്ചികിത്സ ഫലപ്രദമല്ലെന്ന് കണ്ടാൽ ശസ്ത്രക്രിയ വേണ്ടിവരും. ഞരമ്പിനും നാഡിക്കും ഇടയിൽ ടെഫ്ളോൻ വെച്ച് ഉരസൽ ഒഴിവാക്കുന്നതാണ് ശസ്ത്രക്രിയയിൽ ചെയ്യുന്നത്. ക്രമേണ നാഡി അതിന്റെ പരിക്കിൽ നിന്ന് മോചനം നേടും. മിക്ക രോഗികളിലും ശസ്ത്രക്രിയ പെട്ടെന്നു തന്നെ ഫലം ചെയ്യും. ശസ്ത്രക്രിയ ചെയ്യാൻ പറ്റാത്തവരിലും ശസ്ത്രക്രിയ ചെയ്ത് പരാജയപ്പെടുന്നവരിലും റേഡിയോ ഫ്രീക്വൻസി/ ഗ്ലെെസറോൾ ഇഞ്ചക്ഷൻ/ ബലൂൺ അബ്ലേഷൻ ഉപയോഗിച്ച് കേടുസംഭവിച്ച നാഡിയെ നശിപ്പിക്കുന്ന രീതിയുമുണ്ട്.