കറുപ്പിലെ അഭിനേതാക്കളുടെ പ്രതിഫലം പുറത്ത്

സൂര്യ ആരാധകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമാണ് 'കറുപ്പ്'. എന്നാല്‍ ചിത്രത്തിന്റെ റിലീസ് മുടങ്ങിയത് ആരാധകരെ ആകെ നിരാശയിലാക്കിയിരിക്കുകയാണ്. സിനിമയുടെ റിലീസ് മുടങ്ങിയതിന് പിന്നാലെ മാപ്പ് ചോദിച്ചെത്തിയ സംവിധായകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. പ്രശ്നങ്ങൾ എല്ലാം തീർന്ന് സിനിമ ഉടനെ തിയേറ്ററിൽ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇപ്പോഴിതാ സിനിമയ്ക്ക് വേണ്ടി അഭിനേതാക്കൾ വാങ്ങിയ പ്രതിഫലമാണ് ശ്രദ്ധ നേടുന്നത്.

45 കോടിയാണ് സൂര്യ വാങ്ങിയ പ്രതിഫലം. നായികയായ തൃഷയ്ക്ക് 5 കോടിയും, സംവിധായകന്‍ ആര്‍ജെ ബാലാജിയ്ക്ക് 4 കോടിയുമാണ് പ്രതിഫലം. സഹതാരങ്ങളില്‍ ഇപ്പോള്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന കോമഡി താരമാണ് യോഗി ബാബു, 2 കോടിയാണ് യോഗിയുടെ പ്രതിഫലം. കറുപ്പ് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ ഇന്ദ്രന്‍സിന് നല്‍കിയ പ്രതിഫലം 80 ലക്ഷം രൂപയാണ്. സ്വാസികയ്ക്ക് 40 ലക്ഷം രൂപയാണ്. ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്ന ജോര്‍ജ് മറിയന്റെ പ്രതിഫലം 30 ലക്ഷം രൂപയാണ്.

അതേസമയം, ആർ ജെ ബാലാജിയുടെ വീഡിയോ ആരാധകരെയെല്ലാം ഏറെ വിഷമിപ്പിച്ചിരിക്കുകയാണ്. ഈറനണിഞ്ഞുകൊണ്ട് അദ്ദേഹം സംസാരിച്ചത് കാണുമ്പോൾ ഹൃദയം നോവുന്നു എന്ന് വരെ കമന്റുകൾ വരുന്നുണ്ട്. 'എല്ലാ ആരാധകരോടും മാപ്പ് ചോദിക്കുന്നു. ഇത് സംഭവിക്കാൻ പാടുള്ളതായിരുന്നില്ല. സിനിമ കാണാൻ അത്രയും ദൂരം യാത്ര ചെയ്ത് രാവിലെ ഒമ്പത് മണിയ്ക്ക് തിയേറ്ററിൽ എത്തിയ തമിഴ്‌നാട്, കേരളം, ആന്ധ്ര എന്നിവടങ്ങളിലെ പ്രിയപ്പെട്ടവരോട് ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു എന്നായിരുന്നു ആർ ജെ ബാലാജി പറഞ്ഞിരുന്നത്.