സൈയാരാ: 10 ദിവസം കൊണ്ട് 300 കോടി ക്ലബിൽ
ബോക്സോഫീസിൽ കുതിച്ച് മോഹിത് സൂരിയുടെ റൊമാന്റിക് ഡ്രാമ സൈയാര. പ്രമുഖ ട്രാക്കർമാരായ സാക്നിൽകിൻറെ റിപ്പോർട്ട് പ്രകാരം പുതുമുഖങ്ങളായ അഹാൻ പാണ്ഡെ, അനീറ്റ് പദ്ദയും കേന്ദേര കഥാപാത്രങ്ങളായി എത്തിയ ചിത്രം 300 കോടിക്കടുത്ത് കളക്ഷൻ നേടിയിട്ടുണ്ട്.

2025 ൽ ഇന്ത്യൻ ബോക്സോഫീസിൽ 300 കോടിക്ക് മുകളിൽ കളക്ഷൻ നേടുന്ന രണ്ടാമത്തെ ചിത്രമാകാൻ തയ്യാറെടുത്തിരിക്കുകയാണ് സൈയാര. 265 കോടിയോളം കക്ഷക്ഷൻ നേടിയ എമ്പുരാന്റെ കളക്ഷൻ റെക്കോർഡ് ചിത്രം മറികടന്നിട്ടുണ്ട്. 2025ൽ ബോക്സോഫീസിൽ കളക്ഷനിൽ 300 കോടി എന്ന കടമ്പ കടന്ന ഏക ബോളിവുഡ് ചിത്രം ഛാവയാണ്. 693 കോടിയായിരുന്നു ചിത്രത്തിന്റെ കളക്ഷൻ.
ആഷിഖി 2, ഏക് വില്ലൻ എന്ന ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സൈയാരാ ഒരുക്കിയിരിക്കുന്ന മോഹിത് സൂരി. യഷ് രാജ് ഫിലിംസിന്റെ ബാനറിൽ ആദിത്യ ചോപ്ര ആണ് സിനിമ നിർമിച്ചിരിക്കുന്നത് 35-50 കോടിരൂപയാണ് ചിത്രത്തിന്റെ ബഡ്ജറ്റ്.