സൈജു കുറുപ്പിന്റെ ‘ആരം’ 25 ന് തിയേറ്ററുകളിൽ എത്തും
സൈജു കുറുപ്പിനെ കേന്ദ്ര കഥാപാത്രമാക്കി രജീഷ് പരമേശ്വരൻ സംവിധാനം ചെയ്യുന്ന പുതിയ ക്രൈം ത്രില്ലർ ചിത്രം ‘ആരം’ സെപ്റ്റംബർ 25 മുതൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ എത്തുന്നു. ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷന്റെ ബാനറിൽ ഡോ. ജുനൈസ് ബാബു ഗുഡ് ഹോപ് ആണ് ചിത്രം നിർമ്മിക്കുന്നത്.

ഒരു കൊലപാതകവും അതിനെ ചുറ്റിപ്പറ്റിയുള്ള ദുരൂഹമായ അന്വേഷണവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം. അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും പുറത്തുവരുന്ന അപ്രതീക്ഷിത സംഭവങ്ങൾ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ‘കിനാവള്ളി’ എന്ന ചിത്രത്തിന്റെ രചന നിർവഹിച്ച വിഷ്ണു രാമചന്ദ്രനാണ് ഈ ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.
സൈജു കുറുപ്പിനൊപ്പം അസ്‌കർ അലി, സിദ്ധിഖ്, അഞ്ജു കുര്യൻ, സുധീഷ്, ഉണ്ണിലാലു, അജിത് കോശി, മനോജ് കെ.യു., ഷഹീൻ സിദ്ദിഖ്, അപ്പുണ്ണി ശശി, മീര വാസുദേവ്, വൈഷ്ണവി കല്യാണി, സുരഭി സന്തോഷ്, ലത ദാസ്, ഗോകുലൻ, റിയാസ് നർമകല, ജയരാജ് വാര്യർ, കബനി സൈറ, ശ്രേയ ജയദീപ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ജിത്തു ദാമോദർ ഛായാഗ്രഹണവും വി. സാജൻ എഡിറ്റിംഗും നിർവഹിക്കുന്നു. രോഹിത് ഗോപാലകൃഷ്ണനാണ് സംഗീത സംവിധാനം. കൈതപ്രം, ജിസ് ജോയ്, ജോ പോൾ എന്നിവരുടെ വരികൾക്ക് ഹരിചരൺ, സിതാര കൃഷ്ണകുമാർ, സായനോര, അതുൽ നറുകര തുടങ്ങി പ്രമുഖരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. റോവാൻ എന്റർടൈൻമെന്റ്‌സ് & ഗുഡ് ഫെല്ലാസ് ചേർന്നാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്. പി.ആർ.ഒ.: ഐശ്വര്യ രാജ്.