ജീവിതത്തിലെ വിഷമഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ സായ് പല്ലവി ഒരുപാട് സഹായിച്ചിട്ടുണ്ട് ; നടി അനുപമ പരമേശ്വരൻ

 തന്റെ ജീവിതത്തിലെ വിഷമഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ സായ് പല്ലവി ഒരുപാട് സഹായിച്ചിട്ടുണ്ടെന്ന് നടി അനുപമ പരമേശ്വരൻ. ബ്രേക്കപ്പിനെ തുടർന്ന് ഡിപ്രഷനിലായിരിക്കുമ്പോൾ സായ് പല്ലവി തന്നെ സഹായിച്ചെന്നാണ് അനുപമ പറഞ്ഞത്. ഓണസ്റ്റ് ടൗൺ ഹാളിന് നൽകിയ അഭിമുഖത്തിലാണ് അനുപമ ഇക്കാര്യം പറഞ്ഞത്.

'ആ സമയത്ത് എനിക്കൊരു ബ്രേക്കപ്പ് ഉണ്ടായി. ഹൃദയഭേദകമായിരുന്നു. ഞാൻ വല്ലാത്ത ഡിപ്രഷനിലായി. വിഡിയോ കോൾ ചെയ്യുമ്പോൾ ഞാൻ അച്ഛന്റേയും അമ്മയുടേയും മുഖത്ത് നോക്കുക പോലുമില്ലായിരുന്നു. ഞാൻ സംസാരിക്കുന്നത് നിർത്തി. ആദ്യ ലോക്ക്ഡൗൺ വന്നു. ഫ്രീഡം അറ്റ് മിഡ്‌നൈറ്റ് ഇറങ്ങി. രണ്ടാമത്തെ ലോക്ക്ഡൗൺ ആയപ്പോൾ ഞാൻ പാർക്ക് ഹയാത്ത് ഹോട്ടലിൽ കുടുങ്ങി. പല്ലവിയും അവിടെ ഉണ്ടായിരുന്നു. എന്റെ മാനസികാവസ്ഥയെക്കുറിച്ച് ഞാൻ അവളുമായി സംസാരിക്കുമായിരുന്നു. അങ്ങനെയിരിക്കെ ഒരു ദിവസം അവൾ വന്നു, നാളെ ഞാനൊരു ഷൂട്ടിന് പോവുകയാണ്. നിക്ക് കളറും പേപ്പറുമൊക്കെ തരാം. ഞാൻ തിരിച്ചു വരുമ്പോഴേക്കും നീയൊരു പെയ്ന്റിങ് ചെയ്യണമെന്ന് പറഞ്ഞു. എനിക്ക് പറ്റില്ല, എനിക്ക് പെയ്ന്റിങ് അറിയില്ല എന്നൊക്കെ ഞാൻ പറഞ്ഞുവെങ്കിലും അവൾ ഒരു ഹോം വർക്ക് പോലെയാണ് എനിക്കത് തന്നത്', അനുപമ പറഞ്ഞു.

'അവൾ തിരികെ വരുമ്പോഴേക്കും ഞാനൊരു താമരയുടെ ചിത്രം പൂർത്തിയാക്കിയിരുന്നു. അത് ക്യൂട്ട് ആയിരുന്നു. ഞാനത് അവൾക്ക് നൽകി. നീ കളർ വെറുതെ സ്പ്ലാഷ് ചെയ്യുകയാകും ചെയ്യുക, തനിക്ക് അങ്ങനെ ചെയ്യുന്നത് തെറാപ്പ്റ്റിക് ആണെന്ന് അവൾ പറഞ്ഞു. നീ നന്നായി വരയ്ക്കുന്നുണ്ടെന്നും ഇനിയും പെയ്ന്റിങ് ചെയ്യണമെന്ന് അവൾ പറഞ്ഞു. അങ്ങനെ ഞാൻ പെയ്ന്റിങ് ആരംഭിച്ചു. അത് എന്നെ ആ വേദനയിൽ നിന്നും പുറത്തുകടക്കാൻ ഒരുപാട് സഹായിച്ചിട്ടുണ്ട്', അനുപമ കൂട്ടിച്ചേർത്തു.