അതിരടി റൺ ടൈം വിവരങ്ങൾ പുറത്ത്
ബേസില്‍ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മള്‍ട്ടി സ്റ്റാര്‍ ചിത്രമാണ് അതിരടി. റിയാ ഷിബു എന്നിവരാണ് സിനിമയിലെ മറ്റു താരങ്ങൾ. ഇപ്പോഴിതാ സിനിമയുടെ റൺ ടൈമിനെക്കുറിച്ചുള്ള അപ്‌ഡേറ്റ് ആണ് ശ്രദ്ധ നേടുന്നത്.

രണ്ട് മണിക്കൂർ 38 മിനിറ്റാണ് സിനിമയുടെ നീളം എന്നാണ് റിപ്പോർട്ടുകൾ. സിനിമയുടെ ഒടിടി അവകാശം സോണി ലൈവ് സ്വന്തമാക്കിയെന്നും റിപ്പോർട്ടുകളുണ്ട്. മെയ് 14 നാണ് സിനിമയുടെ റിലീസ്. നേരത്തെ സിനിമയിലെ ആദ്യത്തെ ഗാനം പുറത്തുവന്നിരുന്നു. 'IYKYK' എന്ന് തുടങ്ങുന്ന ഗാനം ബേസിൽ ജോസഫും റിയ ഷിബുവും തമ്മിലുള്ള റൊമാന്റിക് ഗാനമായിട്ടാണ് ഒരുക്കിയിരിക്കുന്നത്. വിഷ്ണു വിജയ് ആണ് ഗാനത്തിനായി സംഗീതം ഒരുക്കിയിരിക്കുന്നത്. ഫെജോ, പൂർണിമ കണ്ണൻ എന്നിവർ ആലപിച്ച ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് സുഹൈൽ കോയ ആണ്. മലയാളത്തിലെ ഏറ്റവും വലിയ ഹൈപ്പുള്ള ചിത്രമായ ദൃശ്യം ത്രീ പുറത്തിറങ്ങുന്നതിന് ഒരാഴ്ച മുൻപാണ് അതിരടിയുടെ എൻട്രി. മെയ് 21 നാണ് ദൃശ്യം 3 തിയേറ്ററിൽ എത്തുന്നത്.