ഇന്ത്യയില്‍ നിന്ന് മാത്രം 300 കോടി! ആഗോള ബോക്‌സ് ഓഫീസില്‍ കുതിച്ച് 'ദൃശ്യം 3'

ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം ഇതുവരെ നേടിയത് 407 കോടി രൂപയും.

 

പ്രമുഖ ട്രാക്കര്‍മാരായ സാക്‌നില്‍കിന്റെ കണക്ക് പ്രകാരം ഇന്ത്യയില്‍ നിന്ന് തന്നെ ചിത്രം 300 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ്.

ഒക്ടോബര്‍ 2 ന് തിയറ്ററുകളിലെത്തിയ ഹിന്ദി ദൃശ്യം 3 ആദ്യ ഷോകള്‍ക്കിപ്പുറം തന്നെ മികച്ച ചിത്രമെന്ന അഭിപ്രായം നേടിയിരുന്നു. ആദ്യ വാരാന്ത്യത്തില്‍ വമ്പന്‍ ബോക്‌സ് ഓഫീസ് പ്രതികരണം നേടിയ ചിത്രം ദിവസങ്ങള്‍ക്കിപ്പുറവും അത് തുടരുകയാണ്. പ്രമുഖ ട്രാക്കര്‍മാരായ സാക്‌നില്‍കിന്റെ കണക്ക് പ്രകാരം ഇന്ത്യയില്‍ നിന്ന് തന്നെ ചിത്രം 300 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുകയാണ്. 312 കോടിയാണ് ഇതുവരെയുള്ള ചിത്രത്തിന്റെ ഇന്ത്യന്‍ ഗ്രോസ്. വിദേശത്ത് നിന്ന് ചിത്രം ഇതുവരെ നേടിയത് 95 കോടിയും. അങ്ങനെ ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് ചിത്രം ഇതുവരെ നേടിയത് 407 കോടി രൂപയും.

വന്‍ പൊട്ടന്‍ഷ്യല്‍ ഉള്ള ചിത്രമായി റിലീസിന് മുന്‍പ് തന്നെ വിലയിരുത്തപ്പെട്ട ചിത്രമായിരുന്നു ഹിന്ദി ദൃശ്യം 3. പോസിറ്റീവ് അഭിപ്രായങ്ങള്‍ വരുന്നപക്ഷം ചിത്രം വന്‍ നേട്ടം കൊയ്യുമെന്ന് ഉറപ്പായിരുന്നു