ആദ്യ ആഴ്ചയില്‍ 10.59 കോടിയുടെ കളക്ഷന്‍, പ്രകമ്പനം രണ്ടാം വാരത്തിലേക്ക്

 

അറുപതോളം സ്‌ക്രീനുകളില്‍ പുതിയ 250ലധികം ഷോകള്‍ ആഡ് ചെയ്തിട്ടുണ്ട് അതായത് 210ലധികം തിയേറ്ററിലാണ് സിനിമ ഇപ്പോള്‍ പ്രകമ്പനം പ്രദര്‍ശിപ്പിക്കുന്നത്.

 

ആദ്യ വാരം അവസാനിക്കുമ്പോള്‍ തന്നെ ചിത്രം ലോകവ്യാപകമായി 10.59 കോടി രൂപയുടെ ഗ്രോസ് കളക്ഷന്‍ സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.


പ്രേക്ഷകര്‍ പൊട്ടിച്ചിരിയോടെ ഏറ്റെടുത്ത ചിത്രമാണ് 'പ്രകമ്പനം'. കേരളത്തിലെ 90 തിയേറ്ററുകളില്‍ ആദ്യ ഷോ പ്രദര്‍ശിപ്പിച്ചു തുടങ്ങിയ ചിത്രം റിലീസിന്റെ രണ്ടാം വാരത്തിലേക്ക് എത്തിയപ്പോള്‍  ഏകദേശം അറുപതോളം സ്‌ക്രീനുകളില്‍ പുതിയ 250ലധികം ഷോകള്‍ ആഡ് ചെയ്തിട്ടുണ്ട് അതായത് 210ലധികം തിയേറ്ററിലാണ് സിനിമ ഇപ്പോള്‍ പ്രകമ്പനം പ്രദര്‍ശിപ്പിക്കുന്നത്.

ആദ്യ വാരം അവസാനിക്കുമ്പോള്‍ തന്നെ ചിത്രം ലോകവ്യാപകമായി 10.59 കോടി രൂപയുടെ ഗ്രോസ് കളക്ഷന്‍ സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലെ തിയേറ്ററില്‍ നിന്ന് 7കോടിയ്ക്ക് മുകളിലാണ് കളക്ഷന്‍ നേടിയിരിക്കുന്നത്. വലിയ താരനിരകളേക്കാള്‍ സിനിമയുടെ മേക്കിങ്‌ലാണ് മലയാളികള്‍ എപ്പോഴും പ്രാധാന്യം നല്‍കുന്നതെന്നും, അതാണ് 'പ്രകമ്പനം' പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കാന്‍ കാരണം എന്നുമാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.