റേച്ചലിലെ റോഷന്‍ ബഷീറിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്
ചിത്രത്തില്‍ നിക്കോളാസ് എന്ന കഥാപാത്രമായാണ് റോഷന്‍ എത്തുന്നത്.
Nov 29, 2025, 14:12 IST
ഡിസംബര്‍ 12നാണ് സിനിമയുടെ റിലീസ്.
പ്രണയവും നൊമ്പരവും പകയും സംഘര്‍ഷവും രക്തചൊരിച്ചിലും എല്ലാം ചേര്‍ന്നൊരു സിനിമാനുഭവം സമ്മാനിക്കാനായി തിയേറ്റുകളില്‍ എത്താനൊരുങ്ങുകയാണ് ഹണി റോസ് നായികയായെത്തുന്ന 'റേച്ചല്‍'. ഡിസംബര്‍ 12നാണ് സിനിമയുടെ റിലീസ്.
ചിത്രത്തില്‍ നായക വേഷത്തിലെത്തുന്ന റോഷന്‍ ബഷീറിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോള്‍ അണിയറപ്രവര്‍ത്തകര്‍. ചിത്രത്തില്‍ നിക്കോളാസ് എന്ന കഥാപാത്രമായാണ് റോഷന്‍ എത്തുന്നത്. 'ദൃശ്യം' സിനിമയിലൂടെ ശ്രദ്ധേയനായ റോഷന്‍ ഏറെ അഭിനയ പ്രാധാന്യമുള്ള റോളിലാണ് ചിത്രത്തിലെത്തുന്നതെന്നാണ് അറിയാനാകുന്നത്.