‘ഞാൻ പങ്കെടുക്കുന്ന ഒരേയൊരു ഡേറ്റ്!’ ; ക്രിക്കറ്റ് താരത്തിനൊപ്പമുള്ള പ്രണയ വാർത്തകൾക്ക് വിരാമമിട്ട് മൃണാൾ താക്കൂർ
ഇന്ത്യൻ ക്രിക്കറ്റ് താരം യശസ്വി ജയ്സ്വാളുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ബോളിവുഡ് താരം മൃണാൾ താക്കൂർ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിലൂടെയാണ് സമൂഹമാധ്യമത്തിൽ വൻ ചർച്ചയായ ഡേറ്റിങ് ഗോസിപ്പുകൾക്ക് താരം മറുപടി നൽകിയത്. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന വിഡിയോയ്ക്കൊപ്പം ‘ഞാൻ പങ്കെടുക്കുന്ന ഒരേയൊരു ഡേറ്റ്!’ എന്നാണ് മൃണാൾ കുറിച്ചത്.
ഇന്ത്യൻ ക്രിക്കറ്റ് താരം യശസ്വി ജയ്സ്വാളുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ബോളിവുഡ് താരം മൃണാൾ താക്കൂർ. ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിലൂടെയാണ് സമൂഹമാധ്യമത്തിൽ വൻ ചർച്ചയായ ഡേറ്റിങ് ഗോസിപ്പുകൾക്ക് താരം മറുപടി നൽകിയത്. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്ന വിഡിയോയ്ക്കൊപ്പം ‘ഞാൻ പങ്കെടുക്കുന്ന ഒരേയൊരു ഡേറ്റ്!’ എന്നാണ് മൃണാൾ കുറിച്ചത്. യശസ്വി ജയ്സ്വാളും മൃണാളും ഒരു റസ്റ്റോറന്റിൽനിന്നു പുറത്തുവരുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ചിരുന്നു.
ബാന്ദ്ര വെസ്റ്റിലുള്ള ഒരു കഫേയിൽ നിന്നുള്ളതാണ് ഈ ദൃശ്യങ്ങൾ. യശസ്വി ജയ്‌സ്വാൾ കഫേയിൽനിന്നു പുറത്തേക്ക് നടക്കുന്നതും മൃണാൾ താക്കൂർ കഫേയ്ക്കുള്ളിൽ തുടരുന്നതുമാണ് വീഡിയോയിലുള്ളത്. ഇരുവരും തമ്മിൽ യാതൊരുവിധ ആശയവിനിമയവും നടത്തുന്നില്ലെങ്കിലും, ഒട്ടേറെ ഫാൻ പേജുകൾ ഇരുവരും പ്രണയത്തിലാണെന്ന രീതിയിൽ ഈ വീഡിയോ പങ്കുവയ്ക്കുകയായിരുന്നു. മണിക്കൂറുകൾക്കകം ഗോസിപ്പുകൾ സമൂഹമാധ്യമങ്ങളിൽ കാട്ടുതീ പോലെ പടർന്നു.
24 വയസ്സുകാരനായ ജയ്സ്വാളും 33 വയസ്സുകാരിയായ മൃണാളും തമ്മിലുള്ള പ്രായവ്യത്യാസത്തെക്കുറിച്ചുള്ള ചർച്ചകളും കമന്റ് ബോക്സുകളിൽ സജീവമായിരുന്നു. എന്നാൽ ഇരുവരും ഡേറ്റിങ്ങിലാണെന്നതിന് യാതൊരുവിധ ഔദ്യോഗിക സ്ഥിരീകരണവുമില്ല. നേരത്തെ, വിദേശവനിതയായ മാഡി ഹാമിൾട്ടനുമായി ജയ്‌സ്വാൾ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ജയ്സ്വാൾ കളിക്കുന്ന മത്സരങ്ങളിൽ പതിവായി എത്തിയതോടെയാണ് മാഡി ഹാമിൽട്ടൻ ശ്രദ്ധിക്കപ്പെട്ടത്. ജയ്സ്വാളിനൊപ്പമുള്ള ചിത്രങ്ങളും മാഡി തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. സഹോദരൻ ഹെൻറിക്കൊപ്പമാണ് മാഡി ഇന്ത്യയിലെ മത്സരങ്ങൾ കാണാൻ ഗാലറിയിലെത്തിയിരുന്നത്.