മുംബൈയിൽ ഫ്ലാറ്റ് സ്വന്തമാക്കി ഗായിക റിമി ടോമി

 മലയാളികളുടെ പ്രിയങ്കരിയായ ഗായിക റിമി ടോമി വിവാഹിതയാകാൻ ഒരുങ്ങുകയാണ്. മുംബൈ മലയാളിയും ജിം ട്രെയിനറുമായ ലിബിൻ മാത്യുവാണ് റിമിയുടെ വരൻ. വിവാഹത്തിനായി തൻറെ കുടുംബത്തോടൊപ്പം റിമി മുംബൈയിൽ എത്തിയിരിക്കുകയാണ്.

 

 മലയാളികളുടെ പ്രിയങ്കരിയായ ഗായിക റിമി ടോമി വിവാഹിതയാകാൻ ഒരുങ്ങുകയാണ്. മുംബൈ മലയാളിയും ജിം ട്രെയിനറുമായ ലിബിൻ മാത്യുവാണ് റിമിയുടെ വരൻ. വിവാഹത്തിനായി തൻറെ കുടുംബത്തോടൊപ്പം റിമി മുംബൈയിൽ എത്തിയിരിക്കുകയാണ്. മുംബൈ നഗരത്തിൽ താൻ സ്വന്തമായി വാങ്ങിയ ഫ്ലാറ്റിലേക്കാണ് ഗായിക കുടുംബ സമേതം എത്തിയത്. മുംബൈ പോലൊരു നഗരത്തിൽ ഇത്തരത്തിൽ ഒരു ഫ്ലാറ്റ് സ്വന്തമാക്കാൻ പറ്റുക നിസാര കാര്യമല്ലെന്നും തൻറെ ഒരുപാട് നാളത്തെ കഠിനാധ്വാനത്തിൻറെ ഫലമാണെന്നും റിമി പറയുന്നു.

ഒരു ലിവിങ് സ്പേസും രണ്ട് മുറികളും ഡൈനിങ് ഹാളും കിച്ചണും ബാൽക്കണിയും അടങ്ങിയ ഫ്ലാറ്റിൻറെ ഹോം ടൂർ റിമി തൻറെ യൂറ്റൂബ് ചാനലിൽ പങ്കുവെച്ചിട്ടുണ്ട്. വളരെ ആഗ്രഹിച്ചു വാങ്ങിയ വീട്ടിൽ ഇനി ഒരുപാട് നാൾ താമസിക്കാം എന്നാണ് റിമിയുടെ പ്ലാൻ.

‘എല്ലാ തവണയും ബോംബെയിൽ വരുന്നത് പോലെയല്ല ഇത്. ഞങ്ങൾ ഇന്ന് നേരെ പോകുന്നത് ഞാൻ ദാഹിച്ച്, മോഹിച്ച്, ചോര നീരാക്കി, കാത്തുസൂക്ഷിച്ച എന്റെ വീട്ടിലേക്കാണ്. ഈ വീട് വാങ്ങിയിട്ട് മൂന്നാല് വർഷമായി. അനിയത്തി ഇവിടെ അന്ധേരിയിലായിരുന്നു താമസം. ഞാനും അമ്മയും ഇടക്ക് വന്ന് അവളുടെ കൂടെ നിന്നാണ് ബോംബെയോട് ഇഷ്ടം തോന്നിയത്. അങ്ങനെയാണ് ഇവിടെ ഒരു വീട് വാങ്ങിക്കുന്നത്. ബാന്ദ്ര വെസ്റ്റിലാണ് വീട്. ലോണൊക്കെ അടച്ചുതീർത്ത ശേഷം എല്ലാ കാര്യങ്ങളും വ്യക്തമായി പറയാമെന്നാണ് കരുതിയത്. മിക്കവാറും ഇനിയങ്ങോട്ടുള്ള ഭാവി ജീവിതത്തിൽ ഞങ്ങൾ ഒന്നിച്ച് ഇവിടെയായിരിക്കും’ റിമി പറഞ്ഞു.

മുംബൈയിലെ ഡോംബിവില്ലിയിലായിരിക്കും വിവാഹച്ചടങ്ങുകൾ നടക്കുക. വിവാഹത്തിന് തന്റെ കുടുംബത്തിൽ നിന്ന് ആകെ പത്ത് പേർ മാത്രമായിരിക്കും പങ്കെടുക്കുകയെന്ന് റിമി വ്യക്തമാക്കി. വിവാഹശേഷം മുംബൈയിൽ സ്ഥിരതാമസമാക്കാനാണ് താരത്തിന്റെ തീരുമാനം. ഏറെ നാളത്തെ ആഗ്രഹത്തിനൊടുവിലാണ് താൻ മുംബൈയിൽ സ്വന്തമായി ഒരു വീട് വാങ്ങിയതെന്ന് റിമി വ്‌ലോഗിൽ പറയുന്നു.

എന്തുകൊണ്ടാണ് ഡോംബിവില്ലിയിൽ വെച്ച് വിവാഹം നടത്തുന്നത് എന്ന് പലരും ചോദിക്കുന്നുണ്ടെന്നും റിമി വ്യക്തമാക്കി. ലിബിന്റെ സ്വദേശം ഡോംബിവില്ലിയാണ്. അവിടെയാണ് ലിബിൻ ജനിച്ച് വളർന്നത്. വീട്ടിൽ പോലും ഹിന്ദിയാണ് സംസാരിക്കുന്നത്. തന്നെ പരിചയപ്പെട്ട ശേഷമാണ് ലിബിൻ മലയാളം സംസാരിച്ചു തുടങ്ങിയത്. ഡോംബിവില്ലിയിൽ നിന്ന് ബാന്ദ്രയിലേക്ക് ഏകദേശം രണ്ട് മണിക്കൂർ യാത്രയുണ്ട്. എങ്കിലും തങ്ങളുടെ ജോലിയുടെ സൗകര്യാർത്ഥം ബാന്ദ്രയിലെ പുതിയ വീട്ടിൽ തന്നെയായിരിക്കും സെറ്റിലാവുകയെന്നും റിമി വിഡിയോയിൽ വ്യക്തമാക്കി.