ജീവിതത്തിൽ ശരിയായ പങ്കാളിക്കായി കാത്തിരുന്ന് വൈകി, എന്നാൽ എഗ് ഫ്രീസിങ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കി :  നടി സുരഭി ലക്ഷ്മി 

 ജീവിതത്തിൽ ശരിയായ പങ്കാളിക്കായി കാത്തിരുന്ന് വൈകിയെങ്കിലും, താൻ എഗ് ഫ്രീസിങ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയെന്ന് ദേശീയ പുരസ്‌കാര ജേതാവായ നടി സുരഭി ലക്ഷ്മി വെളിപ്പെടുത്തി. ഇരുപതുകളുടെ അവസാനമോ മുപ്പതുകളുടെ തുടക്കത്തിലോ ചെയ്യേണ്ടിയിരുന്ന ഈ തീരുമാനം കുറച്ചുകൂടി നേരത്തെ എടുക്കേണ്ടിയിരുന്നുവെന്നും,

 

 ജീവിതത്തിൽ ശരിയായ പങ്കാളിക്കായി കാത്തിരുന്ന് വൈകിയെങ്കിലും, താൻ എഗ് ഫ്രീസിങ് പ്രക്രിയ വിജയകരമായി പൂർത്തിയാക്കിയെന്ന് ദേശീയ പുരസ്‌കാര ജേതാവായ നടി സുരഭി ലക്ഷ്മി വെളിപ്പെടുത്തി. ഇരുപതുകളുടെ അവസാനമോ മുപ്പതുകളുടെ തുടക്കത്തിലോ ചെയ്യേണ്ടിയിരുന്ന ഈ തീരുമാനം കുറച്ചുകൂടി നേരത്തെ എടുക്കേണ്ടിയിരുന്നുവെന്നും, മറ്റ് സ്ത്രീകൾക്ക് പ്രചോദനമാകാനാണ് ഈ അനുഭവം പങ്കുവെക്കുന്നതെന്നും താരം പറഞ്ഞു. ഡോ. അശ്വതി കുമാരനാണ് ഇതിന് പിന്തുണ നൽകിയത്.

കാൻസർ ചികിത്സ തുടങ്ങിയ മാരക രോഗങ്ങൾ വരുമ്പോഴാണ് സാധാരണയായി എഗ് ഫ്രീസിങ് ചെയ്യുന്നതെങ്കിലും, ഗർഭധാരണം നീട്ടിവയ്ക്കാൻ ആഗ്രഹിക്കുന്നവർക്കും ഇത് മികച്ച സാധ്യതയാണെന്ന് സുരഭി ചൂണ്ടിക്കാട്ടി. 40-കളിൽ പ്രസവം ആഗ്രഹിക്കുന്നവർക്ക് 28-32 വയസ്സിൽ എഗ് ഫ്രീസ് ചെയ്താൽ ഉയർന്ന ക്വാളിറ്റിയിലുള്ള സെല്ലുകൾ ലഭിക്കാൻ ഇതുവഴി സാധിക്കും. ജീവിതത്തിൽ താൻ എടുത്ത ഏറ്റവും മികച്ച തീരുമാനങ്ങളിലൊന്നാണിതെന്നും താരം കൂട്ടിച്ചേർത്തു.

ഭാവിയിൽ ഗർഭധാരണത്തിനുള്ള സാധ്യത നിലനിർത്താൻ അണ്ഡങ്ങൾ ശീതീകരിച്ചു സൂക്ഷിക്കുന്ന മെഡിക്കൽ പ്രക്രിയയാണ് എഗ് ഫ്രീസിങ്. വ്യക്തിപരമായ കാരണങ്ങൾക്കോ കരിയറിന് മുൻഗണന നൽകുന്നതിനോ ഗർഭധാരണം നീട്ടിവയ്ക്കാൻ ആഗ്രഹിക്കുമ്പോൾ പലരും ഈ വഴി തിരഞ്ഞെടുക്കാറുണ്ട്. സെലിബ്രിറ്റികൾക്കിടയിലും ഈ രീതി ഇപ്പോൾ സാധാരണമായി മാറിക്കൊണ്ടിരിക്കുകയാണ്.

പ്രിയങ്ക ചോപ്ര, ക്രിതി സനോൻ, താപ്സി പന്നു, എക്താ കപൂർ തുടങ്ങിയ ബോളിവുഡ് താരങ്ങളും നേരത്തെ എഗ് ഫ്രീസിങ് അനുഭവം തുറന്നുപറഞ്ഞിട്ടുണ്ട്. പ്രായം കൂടുന്നതിനനുസരിച്ച് അണ്ഡത്തിന്റെ ഗുണനിലവാരം കുറയുന്നത് ഒഴിവാക്കാനും സ്ത്രീകൾക്ക് സ്വന്തം പ്രജനന ആരോഗ്യത്തിൽ സ്വയം തീരുമാനങ്ങൾ എടുക്കാനും ഇത്തരം തുറന്നുപറച്ചിലുകൾ വലിയതോതിൽ പിന്തുണ നൽകുന്നുണ്ട്.