ചുണ്ടുകളുടെ പേരില്‍ പരിഹാസം, ഡൊണാള്‍ഡ് ഡക്കിനെപ്പോലെയാണെന്ന് പറഞ്ഞു; അദിതി റാവു
ചുണ്ടുകളുടെ പേരില്‍ പരിഹാസം, ഡൊണാള്‍ഡ് ഡക്കിനെപ്പോലെയാണെന്ന് പറഞ്ഞു; അദിതി റാവു
ചുണ്ടിന്റെ പേരില്‍ കളിയാക്കിയെന്നും അന്ന് കരഞ്ഞെന്നും പ്രശസ്ത നടി അദിതി .
Sep 26, 2026, 12:17 IST
ഞാനാകെ വലഞ്ഞു പോയി. അവസാനം നാച്ച്വറലായി നില്‍ക്കാന്‍ പറഞ്ഞു. ഞാനന്ന് കരഞ്ഞു പോയി''
ഒരു ഫോട്ടോ ഷൂട്ടിനിടെ ഫോട്ടോഗ്രാഫര്‍ തന്റെ ചുണ്ടിന്റെ പേരില്‍ കളിയാക്കിയെന്നും അന്ന് കരഞ്ഞെന്നും പ്രശസ്ത നടി അദിതി .
''തുടക്കകാലത്ത് ചെയ്തൊരു ബ്രാന്റ് ഫോട്ടോഷൂട്ട് ഞാന്‍ ഓര്‍ക്കുന്നുണ്ട്. ഞാന്‍ നഗരത്തില്‍ പുതിയതായിരുന്നു. ഫോട്ടോഗ്രാഫര്‍ എന്റെ ചുണ്ടിന്റെ പേരില്‍ എന്നെ കളിയാക്കി. എന്റെ ചുണ്ട് ഡൊണാള്‍ഡ് ഡക്കിന്റേത് പോലെയാണ്. നിന്റെ ചുണ്ട് പുറത്തേക്ക് തള്ളി നില്‍ക്കുകയാണെന്ന് പറഞ്ഞു. അതോടെ ഞാന്‍ ചുണ്ട് കടിച്ചു പിടിച്ച് നില്‍ക്കാന്‍ തുടങ്ങി. അങ്ങനെയും ഇങ്ങനെയുമൊക്കെ നില്‍ക്കാന്‍ പറഞ്ഞു. ഞാനാകെ വലഞ്ഞു പോയി. അവസാനം നാച്ച്വറലായി നില്‍ക്കാന്‍ പറഞ്ഞു. ഞാനന്ന് കരഞ്ഞു പോയി'' എന്നാണ് അദിതി റാവു പറയുന്നത്.