മൂന്നാം അവതാർ അത്ര പോരെന്ന് റിപ്പോർട്ടുകൾ
ജയിംസ് കാമറൂണിന്റെ സയൻസ് ഫിക്ഷൻ ചിത്രം ‘അവതാറിന്‍റെ’ മൂന്നാം ഭാഗമായ ‘അവതാർ: ഫയർ ആൻഡ് ആഷ്’ ഇപ്പോൾ തരംഗമായിരിക്കുകയാണ് ചിത്രം പക്ഷേ, അത്ര കേമമല്ലെന്നാണ് ആദ്യ റിപ്പോർട്ടുകൾ. ‘ബി.ബി.സി ഉൾപ്പെടെ മാധ്യമങ്ങൾ ചിത്രത്തിന് വൺ സ്റ്റാർ, ടു സ്റ്റാർ റിവ്യൂ മാത്രമാണ് നൽകിയത്. മൂന്ന് മണിക്കൂർ നീളുന്ന അസംബന്ധം എന്നാണ് ഗാർഡിയൻ ചിത്രത്തെ വിശേഷിപ്പിച്ചത്. പരമ്പരയിലെ ഏറ്റവും ദൈർഘ്യമേറിയതും ഏറ്റവും മോശവുമായ സിനിമയെന്നാണ് ബി.ബി.സിയുടെ വിശേഷണം.
2009ലാണ് അവതാറിന്‍റെ ആദ്യ ഭാഗം ഇറങ്ങിയത്. വിദൂര ഗ്രഹമായ പെൻണ്ടോറയിലാണ് കഥ നടക്കുന്നത്. 2D ഫോർമാറ്റിലും ഐമാക്‌സ് 3D ഫോർമാറ്റിലും ചിത്രം നിർമിക്കുന്നുണ്ട്. ആദ്യ ഭാഗം 2.9 ബില്യൺ ഡോളറാണ് തിയറ്ററുകളില്‍ നിന്ന് നേടിയത്. ഇതോടെ, എക്കാലത്തെയും ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രമായി അവതാർ മാറി. 2022ൽ പുറത്തിറങ്ങിയ അവതാര്‍: ദ വേ ഓഫ് വാട്ടര്‍ എന്ന രണ്ടാം ഭാഗം 2.3 ബില്യൺ ഡോളർ നേടി പട്ടികയിൽ സ്ഥാനം നേടി. മൂന്നാം ഭാഗത്തെയും പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരുന്നത്.
ഒരു അഗ്നി പര്‍വതത്തിന് സമീപം സ്ഥിതി ചെയ്യുന്ന ആഷ്‍ ഗ്രാമത്തിലുള്ള ഗോത്ര വര്‍ഗക്കാരുടെ കഥയാണ് അവതാര്‍: ഫയര്‍ ആൻഡ് ആഷ് പറയുന്നത്. കാലിഫോര്‍ണിയയിലെ ഡി23 എക്സ്പോയിലാണ് ജെയിംസ് കാമറൂണ്‍ ചിത്രത്തിന്‍റെ പ്രഖ്യാപനം നടത്തിയത്. നിലവിൽ ലോകത്ത് ഏറ്റവും കൂടുതൽ വരുമാനം നേടിയ ചിത്രമായി പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും അവതാർ ഒന്നാം ഭാഗത്തിനാണ് (2.89 ബില്യൺ ഡോളർ). 2019-ൽ റിലീസ് ചെയ്ത അവഞ്ചേഴ്സ് എൻഡ് ഗെയിമാണ് രണ്ടാം സ്ഥാനത്ത് (2.79 ബില്യൺ ഡോളർ). മൂന്നാം സ്ഥാനത്ത് അവതാർ 2 ആണ്. നാലാം സ്ഥാനം ജെയിംസ് കാമറൂണിന്റെ തന്നെ ടൈറ്റാനിക്കാണ്.