വീണ്ടും കാത്തിരിക്കണം ...! 'പേട്രിയറ്റ്'ന്റെ റിലീസ് നീട്ടി 

 മമ്മൂട്ടിയും മോഹൻലാലും ഏറെക്കാലത്തിനു ശേഷം വീണ്ടും ഒന്നിക്കുന്ന മഹേഷ് നാരായണൻ  ചിത്രം 'പേട്രിയറ്റ്'ന്റെ റിലീസിനു വേണ്ടി കാത്തിരിക്കുകയാണ് സിനിമാപ്രേമികൾ. പേട്രിയറ്റ് ഏപ്രിൽ 23 നു ആഗോള റിലീസായി തിയേറ്ററുകളിൽ എത്തും എന്നായിരുന്നു മുൻപ് അനൗൺസ് ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ റിലീസ് നീട്ടിയിരിക്കുകയാണ്.

"'പേട്രിയറ്റ്' നിങ്ങൾക്ക് മുന്നിലേക്ക് ഏറ്റവും മികച്ച നിലവാരത്തിൽ എത്തിക്കാനുള്ള കഠിന പരിശ്രമത്തിലാണ് ഞങ്ങൾ. എന്നാൽ, നിനച്ചിരിക്കാതെ സംഭവിച്ച സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം, ചിത്രത്തിന്റെ റിലീസ് നേരത്തെ നിശ്ചയിച്ചിരുന്ന ഏപ്രിൽ 23 ൽ നിന്നും കുറച്ച് ദിവസങ്ങളിലേക്ക് മാറ്റുക എന്നത് അനിവാര്യമായിരിക്കുകയാണ്. ചിത്രത്തിന്റെ പുതിയ റിലീസ് തീയതി നാളെ വൈകിട്ട് 6 മണിക്ക് നമ്മുടെ പ്രിയപ്പെട്ട മമ്മൂക്ക, ലാലേട്ടൻ എന്നിവരുടെ ഒഫീഷ്യൽ സോഷ്യൽ മീഡിയ പേജുകളിലൂടെ പുറത്ത് വിടും. നിങ്ങളുടെ സ്നേഹവും പിന്തുണയും തുടർന്നും പ്രതീക്ഷിക്കുന്നു," നിർമാതാവ് ആന്റോ ജോസഫ് സോഷ്യൽ മീഡിയയിൽ കുറിച്ചു.