കാൻ റെഡ് കാർപെറ്റിൽ തിളങ്ങി മലയാളികളുടെ പ്രിയ താരം 

 കാൻ റെഡ് കാർപെറ്റിൽ തിളങ്ങി മലയാളികളുടെ പ്രിയ താരമായ കല്യാണി പ്രിയദർശൻ. ‘ലോക’ എന്ന ചിത്രത്തിന്റെ ആഗോള വിജയത്തിന് പിന്നാലെയാണ് താരം കാനിൽ ശ്രദ്ധേയമായ സാന്നിധ്യമായി മാറിയത്. തീയറ്ററുകളിൽ നിന്ന് 300 കോടിയിലധികം കളക്ഷൻ നേടിയ ‘ലോക’ സിനിമയിലൂടെ ഇന്ത്യയിലെ ആദ്യ ‘ലേഡി സൂപ്പർഹീറോ’ എന്ന നേട്ടവും കല്യാണി സ്വന്തമാക്കി.

തന്റെ കരിയറിലെ ആദ്യ കാൻ വേദി മനോഹരമായ ഫാഷൻ ചോയ്‌സ് കൊണ്ടാണ് താരം അവിസ്മരണീയമാക്കിയത്. ഏവരുടെയും മനംകവരുന്ന കറുപ്പും മെറൂണും കലർന്ന ഡിസൈനർ ഗൗൺ ധരിച്ചാണ് കല്യാണി റെഡ് കാർപെറ്റിൽ ചുവടുവെച്ചത്. കാൻ വേദിയിൽ നിന്നുള്ള കല്യാണിയുടെ ചിത്രങ്ങളും വീഡിയോകളും ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ വൻതോതിൽ തരംഗമായി മാറിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം കാനിലെ ഇന്ത്യൻ പവലിയൻ സന്ദർശിച്ച കല്യാണിയുടെ ലുക്കും ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. വെള്ള സ്ലീവ്‌ലെസ് ബ്ലേസർ സ്റ്റൈൽ ടോപ്പും ഫ്ലോർ ലെങ്ത് സ്കർട്ടും ധരിച്ചാണ് താരം അന്ന് എത്തിയത്. ഈ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളും താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

കാനിലെ തിളക്കത്തിന് പിന്നാലെ ബോളിവുഡിലേക്കും ചുവടുവെക്കാൻ ഒരുങ്ങുകയാണ് താരം. പ്രശസ്ത സംവിധായകൻ ജെയ് മീത്ത ഒരുക്കുന്ന ‘പ്രളയ’ എന്ന ചിത്രത്തിലൂടെയാണ് കല്യാണിയുടെ ബോളിവുഡ് അരങ്ങേറ്റം. ഒരു സോംബി സർവൈവൽ ആക്ഷൻ വിഭാഗത്തിൽപ്പെടുന്ന ചിത്രമായിരിക്കും ഇതെന്നാണ് സിനിമാ ലോകത്ത് നിന്നുള്ള സൂചനകൾ.