നൂറുകോടി ക്ലബ്ബിൽ ചരിത്രനേട്ടം കുറിച്ച്  രവി തേജ ചിത്രം ‘ഇരുമുടി’

 തെലുങ്ക് സിനിമാലോകത്തെ ആവേശമായി മാറിയ മാസ് മഹാരാജ രവി തേജ കരിയറിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്. സോളോ ഹീറോയായി എത്തിയ ചിത്രങ്ങളിൽ ഇതുവരെ 100 കോടി ക്ലബ്ബിൽ ഇടംപിടിക്കാൻ കഴിയാത്ത താരത്തിൻറെ പുതിയ ചിത്രം ‘ഇരുമുടി’ ഈ വലിയ നാഴികക്കല്ല് അനായാസം മറികടന്നിരിക്കുകയാണ്.

 

 തെലുങ്ക് സിനിമാലോകത്തെ ആവേശമായി മാറിയ മാസ് മഹാരാജ രവി തേജ കരിയറിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ്. സോളോ ഹീറോയായി എത്തിയ ചിത്രങ്ങളിൽ ഇതുവരെ 100 കോടി ക്ലബ്ബിൽ ഇടംപിടിക്കാൻ കഴിയാത്ത താരത്തിൻറെ പുതിയ ചിത്രം ‘ഇരുമുടി’ ഈ വലിയ നാഴികക്കല്ല് അനായാസം മറികടന്നിരിക്കുകയാണ്. പ്രമുഖ സംവിധായകൻ ശിവ നിർവാണയുടെ രചനയിലും സംവിധാനത്തിലും ഒരുങ്ങിയ ഈ ആക്ഷൻ ഡ്രാമ ചിത്രം ഈ മാസം 21 നാണ് തിയറ്ററുകളിലേക്ക് എത്തിയത്. റിലീസ് ചെയ്ത ആദ്യ ഷോ മുതൽ മികച്ച മൗത്ത് പബ്ലിസിറ്റിയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കർമാരായ സാക്നിൽകിൻറെ കണക്കുകൾ പ്രകാരം ചിത്രം ആഗോളതലത്തിൽ ഇതിനോടകം 124.85 കോടി രൂപയാണ് വാരിക്കൂട്ടിയത്. ഇതിൽ ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 106.95 കോടി രൂപയുടെ ഗ്രോസ് കളക്ഷൻ നേടി കഴിഞ്ഞു. മുൻപ് 2022-ൽ പുറത്തിറങ്ങിയ ‘ധമാക്ക’ എന്ന ചിത്രമായിരുന്നു സോളോ നായകനായി എത്തിയ രവി തേജയുടെ ഏറ്റവും വലിയ കളക്ഷൻ നേടിയ ചിത്രം. 84.7 കോടി രൂപയായിരുന്നു ആ ചിത്രത്തിൻറെ ഫൈനൽ ആഗോള കളക്ഷൻ. ആ നേട്ടത്തെയെല്ലാം ബഹുദൂരം പിന്നിലാക്കിയാണ് ‘ഇരുമുടി’യുടെ ഈ കുതിപ്പ്.

പ്രിയ ഭവാനി ശങ്കർ, സായ് കുമാർ, ബേബി നക്ഷത്ര എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയത്. മൈത്രി മൂവി മേക്കേഴ്സിൻറെ ബാനറിൽ നവീൻ യെർനേനിയും വൈ രവി ശങ്കറും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കൂടാതെ ഗുൽഷൻ കുമാറും ഭൂഷൺ കുമാറും ടി സീരീസ് ഫിലിംസും ചേർന്നാണ് ചിത്രം അവതരിപ്പിച്ചത്. ജി വി പ്രകാശ് കുമാറിൻറെ സംഗീതം ചിത്രത്തിൻറെ വിജയത്തിൽ വലിയ പങ്കുവഹിച്ചു. ചിത്രത്തിൻറെ സഹനിർമ്മാണം ശിവ് ചനാനയും, ഛായാഗ്രഹണം വിഷ്ണു ശർമ്മയും, എഡിറ്റിംഗ് പ്രവീൺ പുഡിയും നിർവ്വഹിച്ചിരിക്കുന്നു. സഹി സുരേഷ് പ്രൊഡക്ഷൻ ഡിസൈനറും, ദിനേശ് നരസിംഹൻ ചീഫ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ ചിത്രത്തിൻറെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയത് റാം ലക്ഷ്മണും റിയൽ സതീഷുമാണ്. ശേഖർ വി ജെ, ബാബ ഭാസ്കർ എന്നിവരാണ് കൊറിയോഗ്രാഫി കൈകാര്യം ചെയ്തിരിക്കുന്നത്.