സംഭാഷണ ശൈലിയെയും ഉച്ചാരണത്തെയും ചൊല്ലി പരിഹാസം ; മറുപടിയുമായി നടി രശ്മിക മന്ദാന
സംഭാഷണ ശൈലിയെയും ഉച്ചാരണത്തെയും ചൊല്ലി സമൂഹമാധ്യമങ്ങളിൽ ഉയർന്ന വരുന്ന പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും ചുട്ടമറുപടിയുമായി നടി രശ്മിക മന്ദാന. അനാവശ്യ കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് സമയം കളയാനില്ലെന്നും തന്റെ ജോലിയിൽ മാത്രമാണ് ഇപ്പോൾ ശ്രദ്ധയെന്നും നടി വ്യക്തമാക്കി. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് രശ്മിക നിലപാട് വ്യക്തമാക്കിയത്.
കർണാടകയിലെ കുടക് സ്വദേശിയായ തന്റെ മാതൃഭാഷ ‘കൊടവ തക്ക്’ ആണെന്നും, ആ ഭാഷയ്ക്ക് മാത്രമായി സിനിമാ ഇൻഡസ്ട്രി ഇല്ലെങ്കിലും അതൊരിക്കലും തനിക്കൊരു തടസ്സമായിരുന്നില്ലെന്നും രശ്മിക പറഞ്ഞു. എല്ലാ ഭാഷകളെയും സ്വന്തം ഭാഷയായി കാണുന്ന താരം, തെലുങ്ക്, ഹിന്ദി സിനിമാമേഖലകളിലേക്കുള്ള വളർച്ചയ്ക്ക് കാരണം ആരാധകരുടെ പിന്തുണയാണെന്നും കൂട്ടിച്ചേർത്തു.

മറ്റുള്ളവരുടെ അനാവശ്യ വിമർശനങ്ങൾക്ക് ചെവികൊടുത്ത് തന്റെ ലക്ഷ്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ താല്പര്യമില്ലെന്നും നടി വ്യക്തമാക്കി. ഓരോ സിനിമയിലും മികച്ച പ്രകടനം കാഴ്ചവെക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും, മറ്റാരുടെയും വഴിയിൽ തടസ്സമാകാൻ ആഗ്രഹിക്കുന്നില്ലെന്നും രശ്മിക കൂട്ടിച്ചേർത്തു. 2016-ൽ ‘കിരിക് പാർട്ടി’യിലൂടെ കന്നഡയിൽ അരങ്ങേറ്റം കുറിച്ച താരം, ഇന്ന് ദക്ഷിണേന്ത്യൻ, ബോളിവുഡ് സിനിമാമേഖലകളിലെ സജീവ സാന്നിധ്യമാണ്.