400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; 'പ്രൊജക്ട് അന്നപൂര്ണ്ണ' വഴി ഒരു വര്ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള് എത്തിക്കും
400 കുടുംബങ്ങളെ ദത്തെടുത്ത് രശ്മിക മന്ദാന; 'പ്രൊജക്ട് അന്നപൂര്ണ്ണ' വഴി ഒരു വര്ഷത്തേക്ക് സൗജന്യ പലചരക്ക് സാധനങ്ങള് എത്തിക്കും
എല്ലാവരും തങ്ങളെകൊണ്ട് പറ്റുന്ന രീതിയില് മറ്റുള്ളവരെ സഹായിക്കാന് മുന്നോട്ടു വരണമെന്നും രശ്മിക അഭ്യര്ഥിച്ചു.
മറ്റുള്ളവര്ക്കും തങ്ങളാല് കഴിയുന്ന ചെറിയ സഹായങ്ങള് ചെയ്യാന് ഈ സംരംഭം പ്രചോദനമാകട്ടെയെന്ന് കരുതിയാണ് പദ്ധതിയെക്കുറിച്ച് വെളിപ്പെടുത്തിയതെന്നും താരം വ്യക്തമാക്കി.
400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദാന. 'പ്രൊജക്ട് അന്നപൂര്ണ്ണ' എന്ന പദ്ധതിയുടെ ഭാഗമായി ഒരു വര്ഷത്തേക്ക് കുടുംബങ്ങള്ക്ക് സൗജന്യമായി നിത്യോപയോഗ സാധനങ്ങള് വിതരണം ചെയ്യുമെന്ന് താരം അറിയിച്ചു. മൂന്ന് മാസം വീതമുള്ള ഘട്ടങ്ങളായാണ് പലചരക്ക് സാധനങ്ങള് എത്തിക്കുക. മറ്റുള്ളവര്ക്കും തങ്ങളാല് കഴിയുന്ന ചെറിയ സഹായങ്ങള് ചെയ്യാന് ഈ സംരംഭം പ്രചോദനമാകട്ടെയെന്ന് കരുതിയാണ് പദ്ധതിയെക്കുറിച്ച് വെളിപ്പെടുത്തിയതെന്നും താരം വ്യക്തമാക്കി.
പുറത്തിറങ്ങാനിരിക്കുന്ന 'രണബാലി'യില് ജയമ്മ എന്ന കഥാപാത്രത്തിന് തന്റെ യഥാര്ഥ വ്യക്തിത്വവുമായി ഏറെ സാമ്യമുണ്ടെന്നും നടി പറഞ്ഞു. മറ്റുള്ളവരെ സഹായിക്കാനുള്ള മനസ്സാണ് അതിലൊന്ന്. നേരത്തെ ഇത്തരം സഹായങ്ങള് ചെയ്യുമ്പോള് അതെല്ലാം സ്വകാര്യമായി സൂക്ഷിക്കാനായിരുന്നു താല്പര്യം. എന്നാല് തന്റെ പ്രവൃത്തികള് മറ്റുള്ളവര്ക്കും പ്രചോദനമാകുമെന്നചിന്തയിലാണ് ഇത്തവണ പരസ്യമാക്കാന് തീരുമാനിച്ചതെന്ന് താരം വ്യക്തമാക്കി.
400 കുടുംബങ്ങള്ക്കാണ് സഹായം ലഭിക്കുക. ഇതിലൂടെ പലചരക്ക് സാധനങ്ങള്ക്കായി ചെലവഴിക്കേണ്ട തുക ലാഭിക്കാനും അത് കുടുംബങ്ങളുടെ മറ്റ് ഭാവി ആവശ്യങ്ങള്ക്കായി ഉപയോഗിക്കാനും സാധിക്കുമെന്നാണ് നടി പറഞ്ഞത്. കുടുംബങ്ങള്ക്ക് വിതരണം ചെയ്യുന്ന നിത്യോപയോഗ സാധനങ്ങളുടെ പട്ടികയും താരം പങ്കുവെച്ചിട്ടുണ്ട്.
മാത്രമല്ല, എല്ലാവരും തങ്ങളെകൊണ്ട് പറ്റുന്ന രീതിയില് മറ്റുള്ളവരെ സഹായിക്കാന് മുന്നോട്ടു വരണമെന്നും രശ്മിക അഭ്യര്ഥിച്ചു.