മുഖ്യമന്ത്രി വിജയ്യെ നേരില്‍ കണ്ട് രശ്മികയും വിജയ് ദേവരക്കൊണ്ടയും
മുഖ്യമന്ത്രി വിജയ്യെ നേരില്‍ കണ്ട് രശ്മികയും വിജയ് ദേവരക്കൊണ്ടയും
വിജയ് ദേവരക്കൊണ്ടയും തന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചു: 'പ്രിയപ്പെട്ട ദളപതി വിജയ് സാറിനൊപ്പം വളരെ മനോഹരമായ നിമിഷങ്ങള്‍ ചെലവഴിച്ചു.
'വളരെക്കാലത്തിനുശേഷം വിജയ് സാറിനെ കണ്ടു. ഓര്‍മ്മവന്ന നാളുകള്‍ മുതല്‍ അദ്ദേഹത്തിന്റെ ആരാധികയായിരുന്നു
തമിഴ്നാട് മുഖ്യമന്ത്രിയായി ചുമതലയേറ്റ ജോസഫ് വിജയിയെ നേരില്‍ കണ്ട് നടി രശ്മിക മന്ദാനയും നടന്‍ വിജയ് ദേവരക്കൊണ്ടയും. തങ്ങളുടെ പുതിയ ചിത്രമായ 'രണബാലിയുടെ' റിലീസിന് മുന്നോടിയായി ചെന്നൈയിലെത്തിയാണ് താരങ്ങള്‍ മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ രശ്മിക തന്റെ ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിട്ടുണ്ട്.
'വളരെക്കാലത്തിനുശേഷം വിജയ് സാറിനെ കണ്ടു. ഓര്‍മ്മവന്ന നാളുകള്‍ മുതല്‍ അദ്ദേഹത്തിന്റെ ആരാധികയായിരുന്നു, ഒപ്പം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചു; ഇന്ന് അദ്ദേഹം മാറിയ മുഖ്യമന്ത്രി പദവിയെക്കുറിച്ചോര്‍ത്ത് ഞാന്‍ അത്ഭുതപ്പെടുന്നു! അദ്ദേഹത്തിന്റെ യാത്ര ശരിക്കും അവിശ്വസനീയമാണ്ത! എല്ലായ്‌പ്പോഴും എന്റെ സ്‌നേഹവും ആശംസകളും; രശ്മിക മന്ദാന കുറിച്ചു.
വിജയ് ദേവരക്കൊണ്ടയും തന്റെ സന്തോഷം ആരാധകരുമായി പങ്കുവെച്ചു: 'പ്രിയപ്പെട്ട ദളപതി വിജയ് സാറിനൊപ്പം വളരെ മനോഹരമായ നിമിഷങ്ങള്‍ ചെലവഴിച്ചു. നീണ്ട ഒരു ദിവസത്തെ ഔദ്യോഗിക തിരക്കുകള്‍ക്ക് ശേഷവും ഏറെ സ്‌നേഹത്തോടെയാണ് അദ്ദേഹം ഞങ്ങളെ സ്വീകരിച്ചത്. ജീവിതത്തെക്കുറിച്ചും ജോലിയെക്കുറിച്ചും ലോകത്തെക്കുറിച്ചുമുള്ള വ്യക്തിപരമായ വിലയേറിയ കാഴ്ചപ്പാടുകള്‍ അദ്ദേഹം ഞങ്ങളുമായി പങ്കുവെച്ചു. ഒറ്റ കൂടികാഴ്ചകൊണ്ട് തന്നെ സാര്‍ എന്റെ പ്രിയപ്പെട്ടയാളായി മാറി. അടുത്ത തവണ കാണുന്നത് വരെ സ്‌നേഹവും ആദരവും; എന്നാണ് വിജയ് ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചത്.