‘ശക്തിമാൻ’ സിനിമയാകുമ്പോൾ നായകനായി രൺവീർ സിംഗിനെ അംഗീകരിക്കില്ല ; ആവർത്തിച്ച് മുകേഷ് ഖന്ന
ഇന്ത്യൻ ടെലിവിഷനിലെ ഇതിഹാസ കഥാപാത്രമായ ‘ശക്തിമാൻ’ സിനിമയാകുമ്പോൾ നായകനായി രൺവീർ സിംഗിനെ അംഗീകരിക്കില്ലെന്ന് ആവർത്തിച്ച് നടനും നിർമ്മാതാവുമായ മുകേഷ് ഖന്ന.
ഇന്ത്യൻ ടെലിവിഷനിലെ ഇതിഹാസ കഥാപാത്രമായ ‘ശക്തിമാൻ’ സിനിമയാകുമ്പോൾ നായകനായി രൺവീർ സിംഗിനെ അംഗീകരിക്കില്ലെന്ന് ആവർത്തിച്ച് നടനും നിർമ്മാതാവുമായ മുകേഷ് ഖന്ന. രൺവീർ മികച്ച നടനാണെങ്കിലും ശക്തിമാനാകാൻ അനുയോജ്യമായ മുഖമല്ല അദ്ദേഹത്തിന്റേതെന്ന് ഖന്ന വ്യക്തമാക്കി. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
ൺവീർ സിംഗിന്റെ ഊർജ്ജസ്വലതയെയും ഗല്ലി ബോയ് പോലുള്ള ചിത്രങ്ങളിലെ പ്രകടനത്തെയും ഖന്ന പ്രശംസിച്ചു. എന്നാൽ ശക്തിമാൻ എന്ന കഥാപാത്രത്തിന് അഭിനയത്തിനപ്പുറം ആ വേഷത്തിനോട് നീതി പുലർത്തുന്ന ഒരു വ്യക്തിത്വം കൂടി വേണം. പൃഥ്വിരാജ് ചൗഹാനായി അക്ഷയ് കുമാർ എത്തിയത് പരാജയപ്പെട്ടത് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. സിനിമയുമായി മുന്നോട്ടുപോകാൻ സോണി പിക്ചേഴ്സ് വലിയ തുക വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും രൺവീറിനെ നായകനാക്കുന്നതിനോട് തനിക്ക് യോജിപ്പില്ല. ഈ നിർബന്ധം കാരണം തനിക്ക് കോടികളുടെ നഷ്ടം സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇതിനകം വലിയൊരു ഇമേജ് ഉള്ള താരം ശക്തിമാനായി വന്നാൽ അത് കഥാപാത്രത്തെ ബാധിക്കും. അതിനാൽ ഇന്ത്യയിലുടനീളം ഓഡിഷൻ നടത്തി ഒരു പുതുമുഖത്തെ കണ്ടെത്താനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഖന്ന വെളിപ്പെടുത്തി.