തിയേറ്ററുകളിൽ വിജയം കൊയ്യ്ത്  ‘രണബാലി’ 

ഇന്ത്യൻ ചരിത്രത്തെയും സംസ്കാരത്തെയും സ്വാധീനിച്ച മുൻതലമുറകളുടെ വീരഗാഥ പ്രമേയമാക്കി വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിച്ച പാൻ-ഇന്ത്യൻ ചിത്രം ‘രണബാലി’ തിയേറ്ററുകളിൽ വിജയം കൊയ്യുന്നു.

 

 ഇന്ത്യൻ ചരിത്രത്തെയും സംസ്കാരത്തെയും സ്വാധീനിച്ച മുൻതലമുറകളുടെ വീരഗാഥ പ്രമേയമാക്കി വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഒന്നിച്ച പാൻ-ഇന്ത്യൻ ചിത്രം ‘രണബാലി’ തിയേറ്ററുകളിൽ വിജയം കൊയ്യുന്നു. ഒക്ടോബർ 16-ന് റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസിൽ മികച്ച തുടക്കമാണ് നേടിയിരിക്കുന്നത്. ആഗോളതലത്തിൽ 16.50 കോടി രൂപയ്ക്ക് മുകളിലാണ് ചിത്രത്തിന്റെ ഓപ്പണിംഗ് കളക്ഷൻ. ടിക്കറ്റ് ബുക്കിംഗ് ആപ്പുകൾ വഴി ഇതുവരെ ഏഴര ലക്ഷത്തിലധികം ടിക്കറ്റുകളാണ് വിറ്റഴിഞ്ഞത്.

1876 മുതൽ 1878 വരെയുള്ള ബ്രിട്ടീഷ് ഭരണകാലത്ത് ജീവൻ പൊലിഞ്ഞ 80 ലക്ഷത്തോളം വരുന്ന ഇന്ത്യക്കാരുടെ ഓർമ്മകൾക്ക് പ്രണാമമർപ്പിച്ചുകൊണ്ട് യഥാർത്ഥ ചരിത്ര സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. രാഹുൽ സംകൃത്യൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

ചിത്രത്തിൽ ‘രണബാലി’യായി വിജയ് ദേവരകൊണ്ടയും ‘ജയമ്മ’യായി രശ്മിക മന്ദാനയും എത്തുന്നു. ഒപ്പം ‘ദ മമ്മി’യിലൂടെ ശ്രദ്ധേയനായ അർണോൾഡ് വോസ്‌ലൂ സർ തിയോഡോർ ഹെക്ടർ എന്ന ബ്രിട്ടീഷ് ഉദ്യോഗസ്ഥനായുള്ള കരുത്തുറ്റ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രണബാലിയുടെയും ജയമ്മയുടെയും പ്രണയം പ്രമേയമാക്കിയ ‘എൻന്തയ്യ സാമി’ എന്ന ഗാനവും വിജയ് ദേവരകൊണ്ടയുടെ ഇതുവരെ കാണാത്ത തീക്ഷ്ണമായ മേക്കോവറിലുള്ള ട്രെയിലറും ഇതിനോടകം സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിച്ചിട്ടുണ്ട്.