'രാമായണ' ഇന്ന് മുതല്‍ തിയേറ്ററുകളില്‍

ഐമാക്‌സ് ഉള്‍പ്പെടെയുള്ള പ്രീമിയം ഫോര്‍മാറ്റുകളിലാണ് ചിത്രം ബിഗ് സ്‌ക്രീനില്‍ എത്തുന്നത്.

 

ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ അഞ്ച് ഭാഷകളില്‍ ഒരേസമയമാണ് എത്തുന്നത്.

നമിത് മല്‍ഹോത്ര നിര്‍മ്മിച്ച് നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്‌മാണ്ഡ ചിത്രം 'രാമായണ' ഇന്ന് മുതല്‍ തിയേറ്ററുകളില്‍. ശ്രീരാമന്റെയും സീതാദേവിയുടെയും ദിവ്യപ്രണയവും അവരുടെ ജീവിതയാത്രയും ദൃശ്യവല്‍ക്കരിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ അഞ്ച് ഭാഷകളില്‍ ഒരേസമയമാണ് എത്തുന്നത്.

ഐമാക്‌സ് ഉള്‍പ്പെടെയുള്ള പ്രീമിയം ഫോര്‍മാറ്റുകളിലാണ് ചിത്രം ബിഗ് സ്‌ക്രീനില്‍ എത്തുന്നത്. സാങ്കേതിക തികവാര്‍ന്ന ദൃശ്യവിസ്മയമായിരിക്കും ചിത്രമെന്ന് ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ട്രെയിലര്‍ സൂചന നല്‍കിയിട്ടുണ്ട്.

നമിത് മല്‍ഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസും എട്ട് തവണ ഓസ്‌കാര്‍ പുരസ്‌കാരം നേടിയ പ്രമുഖ വിഷ്വല്‍ ഇഫക്റ്റ്‌സ് സ്റ്റുഡിയോയായ ഡിഎന്‍ഇജിയും യഷിന്റെ മോണ്‍സ്റ്റര്‍ മൈന്‍ഡ് ക്രിയേഷന്‍സും സംയുക്തമായി നിര്‍മ്മിക്കുന്നതാണ് ചിത്രം. സോണി പിക്‌ചേഴ്‌സ് ആണ് ചിത്രത്തിന്റെ അന്താരാഷ്ട്ര വിതരണം ഏറ്റെടുത്തിരിക്കുന്നത്. വടക്കേ ഇന്ത്യയില്‍ ധര്‍മ്മ പ്രൊഡക്ഷന്‍സാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും വലിയ താരനിരയാണ് ഈ ഇതിഹാസ സിനിമയ്ക്കായി അണിനിരക്കുന്നത്.