കേരള ബോക്‌സ് ഓഫീസില്‍ ദുരന്ധര്‍ 2 ന്റെ കളക്ഷന്‍ മറികടന്ന് രാമായണ


നിതീഷ് തിവാരിയുടെ സംവിധാനത്തില്‍ രണ്‍ബീര്‍ കപൂര്‍, സായ് പല്ലവി, യഷ് തുടങ്ങിയ വന്‍ താരനിര അണിനിരന്ന ചിത്രം തുടക്കം മുതല്‍ തീയേറ്ററുകളില്‍ വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്.

 

കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ബോളിവുഡ് ചിത്രമെന്ന വന്‍ നേട്ടം രാമായണ സ്വന്തമാക്കി.

കേരള ബോക്‌സ് ഓഫീസില്‍ ബിഗ് ബജറ്റ് ചിത്രങ്ങളുടെ റെക്കോര്‍ഡുകളെല്ലാം കാറ്റില്‍പ്പറത്തി 'രാമായണ: പാര്‍ട്ട് 1' പുതിയ ചരിത്രം കുറിച്ചു. റിലീസ് ചെയ്ത് വെറും 6 ദിവസത്തിനുള്ളില്‍ 'ദുരന്ധര്‍ 2'ന്റെ ലൈഫ് ടൈം കളക്ഷന്‍ മറികടന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ബോളിവുഡ് ചിത്രമെന്ന വന്‍ നേട്ടം രാമായണ സ്വന്തമാക്കി.


നിതീഷ് തിവാരിയുടെ സംവിധാനത്തില്‍ രണ്‍ബീര്‍ കപൂര്‍, സായ് പല്ലവി, യഷ് തുടങ്ങിയ വന്‍ താരനിര അണിനിരന്ന ചിത്രം തുടക്കം മുതല്‍ തീയേറ്ററുകളില്‍ വലിയ തരംഗമാണ് സൃഷ്ടിക്കുന്നത്.

 ഈ വര്‍ഷം ആദ്യം റിലീസ് ചെയ്ത രണ്‍വീര്‍ സിംഗിന്റെ സ്‌പൈ തില്ലര്‍ ചിത്രം 'ദുരന്ധര്‍ 2' ആയിരുന്നു ഇതുവരെ കേരളത്തില്‍ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ നേടിയ ബോളിവുഡ് ചിത്രം. എന്നാല്‍ വെറും 6 ദിവസം കൊണ്ട് രാമായണ ആ റെക്കോര്‍ഡ് തിരുത്തിക്കുറിച്ചതോടെ, കേരള ബോക്‌സ് ഓഫീസില്‍ ഇതുവരെയുണ്ടായിരുന്ന എല്ലാ ബോളിവുഡ് കളക്ഷന്‍ കണക്കുകളും പഴങ്കഥയായി.