ചരിത്രം കുറിച്ച് 'രാമായണ'; അഭിനന്ദനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
ചരിത്രം കുറിച്ച് 'രാമായണ'; അഭിനന്ദനവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ
റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആഗോള ബോക്സ് ഓഫീസില്‍ സമാനതകളില്ലാത്ത നേട്ടമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്.
Nov 27, 2026, 12:19 IST
ചിത്രത്തിന്റെ അവിസ്മരണീയ വിജയത്തില്‍ നിര്‍മ്മാതാവ് നമിത് മല്‍ഹോത്ര, സംവിധായകന് നിതേഷ് തിവാരി, അഭിനേതാക്കളായ രണ്‍ബീര്‍ കപൂര്‍, സായ് പല്ലവി എന്നിവരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിനന്ദിച്ചു.
നിതേഷ് തിവാരി സംവിധാനം ചെയ്ത് രണ്‍ബീര്‍ കപൂര്‍, സായ് പല്ലവി, യഷ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ബ്രഹ്മാണ്ഡ ചിത്രം 'രാമായണ' ആഗോളതലത്തില്‍ വന്‍ വിജയത്തിലേക്ക് കുതിക്കുന്നു. ചിത്രത്തിന്റെ അവിസ്മരണീയ വിജയത്തില്‍ നിര്‍മ്മാതാവ് നമിത് മല്‍ഹോത്ര, സംവിധായകന് നിതേഷ് തിവാരി, അഭിനേതാക്കളായ രണ്‍ബീര്‍ കപൂര്‍, സായ് പല്ലവി എന്നിവരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അഭിനന്ദിച്ചു.
റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ആഗോള ബോക്സ് ഓഫീസില്‍ സമാനതകളില്ലാത്ത നേട്ടമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. ലോകമെമ്പാടുമുള്ള 27 രാജ്യങ്ങളില്‍ 'ഓള്-ടൈം നമ്പര്‍ 1' ചിത്രമായി 'രാമായണ' മാറിക്കഴിഞ്ഞു. ഇന്ത്യന്‍ സിനിമയുടെ കരുത്ത് ലോകത്തിന് മുന്നില്‍ ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ് ഈ ചരിത്ര നേട്ടം.