അഡ്വാൻസ് ബുക്കിംഗിലൂടെ 25 കോടി നേടി ‘രാമായണ’
നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘രാമായണ’ റിലീസിന് മുൻപ് തന്നെ വലിയ ബോക്സ് ഓഫീസ് റെക്കോർഡുകൾ തീർക്കുന്നു. 2026 നവംബർ 5-ന് തിയറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. റിലീസിന് മുന്നേ തന്നെ ആഗോളതലത്തിൽ 25 കോടി രൂപയാണ് ചിത്രം അഡ്വാൻസ് ബുക്കിംഗിലൂടെ സ്വന്തമാക്കിയിരിക്കുന്നത്.

ഇതിനിടയിൽ ചിത്രത്തിലെ ഏറ്റവും പുതിയ ഗാനമായ ‘മംഗൾ രംഗ്’ അണിയറപ്രവർത്തകർ പുറത്തുവിട്ടു. എ.ആർ. റഹ്മാൻ സംഗീതം നൽകിയിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് അരിജിത് സിംഗും ശ്രേയ ഘോഷലും ചേർന്നാണ്; വരികൾ കുറിച്ചിരിക്കുന്നത് കുമാർ വിശ്വാസാണ്. മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് ഭാഷകളിൽ ഗാനം ലഭ്യമാണ്.
ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും വലിയ താരനിരയാണ് ഈ ഇതിഹാസ ചിത്രത്തിനായി അണിനിരക്കുന്നത്. ചിത്രത്തിൽ ശ്രീരാമനായി രൺബീർ കപൂറും, സീതാദേവിയായി സായ് പല്ലവിയും എത്തുമ്പോൾ, ലോകസിനിമയിലെ തന്നെ ഏറ്റവും ശക്തനായ പ്രതിനായകരിൽ ഒരാളായ രാവണനായി ‘റോക്കിംഗ് സ്റ്റാർ’ യഷ് വേഷമിടുന്നു. മലയാളികളുടെ പ്രിയനടി ശോഭന കൈകേയിയായി എത്തുമ്പോൾ, മുൻപ് ടെലിവിഷൻ രാമായണ പരമ്പരയിൽ ശ്രീരാമനായി തിളങ്ങിയ അരുൺ ഗോവിൽ ദശരഥ മഹാരാജാവായി തിരിച്ചെത്തുന്നു എന്നതാണ് മറ്റൊരു പ്രധാന പ്രത്യേകത. ഒപ്പം രവി ദുബെ (ലക്ഷ്മണൻ), അജിങ്ക്യ ദേവ് (വിശ്വാമിത്രൻ), കുനാൽ കപൂർ (ഇന്ദ്രദേവൻ), രാകുൽ പ്രീത് സിംഗ് (ശൂർപ്പണഖ) തുടങ്ങിയ വലിയൊരു താരനിരയും ചിത്രത്തിലുണ്ട്.
നമിത് മൽഹോത്രയുടെ പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, എട്ട് തവണ ഓസ്കർ പുരസ്കാരം നേടിയ ഡിഎൻഇജി , യഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സോണി പിക്ചേഴ്സ് അന്താരാഷ്ട്ര വിതരണം ഏറ്റെടുത്തിരിക്കുന്ന ചിത്രം മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ അഞ്ച് ഭാഷകളിലാണ് റിലീസ് ചെയ്യുന്നത്. ഓസ്കാർ ജേതാക്കളായ സംഗീത ഇതിഹാസങ്ങൾ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ ബ്രഹ്മാണ്ഡ ചിത്രത്തിനുണ്ട്.