ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 135 കോടി നേടി രാം ചരണ്‍ ചിത്രം പെദ്ധി

ഗംഭീര പ്രകടനമാണ് രാം ചരണ്‍ കാഴ്ചവെച്ചിരിക്കുന്നത് എന്നാണ് ആദ്യ പ്രതികരണങ്ങള്‍.

 

രാം ചരണിന്റെ പ്രകടനത്തിനും എ ആര്‍ റഹ്‌മാന്റെ മ്യൂസിക്കിനും മികച്ച അഭിപ്രായങ്ങള്‍ ലഭിക്കുമ്പോള്‍ ജാന്‍വി കപൂറിന്റെ കഥാപാത്രത്തിനും പ്രകടനത്തിനും വലിയ വിമര്‍ശനങ്ങള്‍ ആണ് നേടുന്നത്.

രാം ചരണ്‍ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ പാന്‍ ഇന്ത്യന്‍ ചിത്രമാണ് 'പെദ്ധി'. ബുച്ചി ബാബു സന സംവിധാനം ചെയ്ത സിനിമയ്ക്ക് ഭേദപ്പെട്ട അഭിപ്രായങ്ങള്‍ ആണ് ലഭിക്കുന്നത്. ആദ്യ ദിനം റെക്കോര്‍ഡ് കളക്ഷന്‍ ആണ് സിനിമ നേടിയിരിക്കുന്നത്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 135 കോടി നേടിയിരിക്കുകയാണ് പെദ്ധി. ആദ്യ ദിനം 100 കോടി കളക്ഷന്‍ നേടുന്ന രാംചരണിന്റെ ആദ്യ സിനിമ കൂടിയാണിത്. സിനിമയിലെ രാം ചരണിന്റെ പ്രകടനത്തിനും എ ആര്‍ റഹ്‌മാന്റെ മ്യൂസിക്കിനും മികച്ച അഭിപ്രായങ്ങള്‍ ലഭിക്കുമ്പോള്‍ ജാന്‍വി കപൂറിന്റെ കഥാപാത്രത്തിനും പ്രകടനത്തിനും വലിയ വിമര്‍ശനങ്ങള്‍ ആണ് നേടുന്നത്.

ഗംഭീര പ്രകടനമാണ് രാം ചരണ്‍ കാഴ്ചവെച്ചിരിക്കുന്നത് എന്നാണ് ആദ്യ പ്രതികരണങ്ങള്‍. ചിത്രത്തിനായി നടന്‍ നന്നായി കഷ്ടപ്പെട്ടിട്ടുണ്ടെന്നും സ്‌പോര്‍ട്‌സ് രംഗങ്ങള്‍ രാം കയ്യടക്കത്തോടെ അവതരിപ്പിച്ചിട്ടുണ്ട് എന്നാണ് കമന്റുകള്‍. ചിത്രത്തിലെ പ്രകടനത്തിന് നടന് നാഷണല്‍ അവാര്‍ഡ് ലഭിക്കും എന്നും ചിലര്‍ കുറിക്കുന്നുണ്ട്. ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിനും കയ്യടി ലഭിക്കുന്നുണ്ട്. എ ആര്‍ റഹ്‌മാന്റെ ഗംഭീര വര്‍ക്ക് ആണ് പെദ്ധി എന്നും ചിത്രത്തെ താങ്ങിനിര്‍ത്തുന്നത് റഹ്‌മാന്‍ ആണെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്.

എന്നാല്‍ നിറയെ വിമര്‍ശനങ്ങളും സിനിമയ്ക്ക് ലഭിക്കുന്നുണ്ട്. ചിത്രത്തിലെ ജാന്‍വി കപൂറുമായുള്ള റൊമാന്‍സ് രംഗങ്ങള്‍ വളരെ മോശമായിട്ടാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും ശരീരപ്രദര്‍ശനം മാത്രമാണ് നടി നടത്തുന്നത് എന്നുമാണ് കമന്റുകള്‍. ചിത്രത്തിന്റെ ആദ്യ പകുതി മുഷിപ്പിക്കുന്നുണ്ടെന്നും ഇന്റെര്‍വെല്ലിനോട് അടുക്കുമ്പോഴാണ് ചിത്രം രസിപ്പിക്കുന്നതെന്നും ചിലര്‍ എക്‌സില്‍ കുറിച്ചിട്ടുണ്ട്.