ജനപ്രിയ കോമഡി ആർട്ടിസ്റ്റ് രാജു ശ്രീവാസ്തവ അന്തരിച്ചു...

ജിമ്മിൽ വ്യായാമത്തിനിടെയായിരുന്നു സംഭവം. ഉടൻതന്നെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) പ്രവേശിപ്പിച്ചു
 
ജിമ്മിൽ വ്യായാമത്തിനിടെയായിരുന്നു സംഭവം. ഉടൻതന്നെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) പ്രവേശിപ്പിച്ചു

ന്യൂഡൽഹി∙ ജനപ്രിയ സ്റ്റാൻഡ് അപ് കോമഡി ആർട്ടിസ്റ്റ് രാജു ശ്രീവാസ്തവ(58) അന്തരിച്ചു. അസുഖബാധിതനായി ഡൽഹി എയിംസിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഓഗസ്റ്റ് 10ന് ഹൃദയാഘാതമുണ്ടായതിനെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

ജിമ്മിൽ വ്യായാമത്തിനിടെയായിരുന്നു സംഭവം. ഉടൻതന്നെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) പ്രവേശിപ്പിച്ചു.  വെന്റിലേറ്ററിൽ ഐസിയുവിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടെങ്കിലും വീണ്ടും ഗുരുതരമാകുകയായിരന്നു.

ആശുപത്രിയിലെത്തി 15 ദിവസത്തിനു ശേഷം ബോധം വന്നിരുന്നു. എന്നാല്‍ സെപ്റ്റംബര്‍ 1ന് ആരോഗ്യനില വഷളായതിനെ
തുടര്‍ന്ന് വീണ്ടും വെന്റിലേറ്ററിലേക്കു മാറ്റി.

ദി ഗ്രേറ്റ് ഇന്ത്യൻ ലാഫർ ചലഞ്ച്, കോമഡി സർക്കസ്, ദി കപിൽ ശർമ ഷോ, ശക്തിമാൻ തുടങ്ങിയ നിരവധി കോമഡി ഷോകളുടെ ഭാഗമായിരുന്നു രാജു ശ്രീവാസ്തവ.