വിജയ്‌ക്കൊപ്പം രജനികാന്തും സ്റ്റാലിനും; അനിരുദ്ധ്- കാവ്യ വിവാഹ റിസപ്ഷന്‍ ചിത്രങ്ങള്‍ വൈറല്‍

ശനിയാഴ്ച ചെന്നൈയില്‍ വെച്ചായിരുന്നു അനിരുദ്ധിന്റെയും കാവ്യയുടെയും വിവാഹസ്തകാരം.

 

തെരഞ്ഞെടുപ്പ് ജയത്തിന് ശേഷം മൂവരും ഒരു ഫ്രെയിമില്‍ ആദ്യമായാണ് ഒന്നിച്ചത്.

അനിരുദ്ധ് രവിചന്ദര്‍- കാവ്യ മാരന്‍ വിവാഹസത്കാരത്തില്‍ പങ്കെടുത്ത് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. സ്റ്റാലിന്‍, രജനികാന്ത് എന്നിവര്‍ക്കൊപ്പം വിജയ് നില്‍ക്കുന്ന ചിത്രവും സണ്‍ ഗ്രൂപ്പ് പങ്കുവച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് ജയത്തിന് ശേഷം മൂവരും ഒരു ഫ്രെയിമില്‍ ആദ്യമായാണ് ഒന്നിച്ചത്.

ശനിയാഴ്ച ചെന്നൈയില്‍ വെച്ചായിരുന്നു അനിരുദ്ധിന്റെയും കാവ്യയുടെയും വിവാഹസ്തകാരം. വിജയ്യുടെ ഭാര്യ സംഗീത സ്വര്‍ണലിങ്കവും ചടങ്ങില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങളും വിഡിയോകളും പുറത്തുവന്നിരുന്നു. ഇരുവരും വ്യത്യസ്ത സമയങ്ങളിലാണ് റിസപ്ഷന് എത്തിയത്.