‘രജനി സാറിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ട്, സാറാണ് എന്റെ റോൾ മോഡൽ’ : സിമ്രാൻ
സൂപ്പർസ്റ്റാർ രജനികാന്ത് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘ധർമ്മനി’ൽ നായികയായെത്തുന്ന സന്തോഷം പങ്കുവെച്ച് നടി സിമ്രാൻ. ഗോപിനാഥിന്റെ പോഡ്കാസ്റ്റിൽ സംസാരിക്കവെയാണ് താരം രജനികാന്തിനൊപ്പം വീണ്ടും അഭിനയിക്കാൻ കഴിഞ്ഞതിന്റെ ആവേശം വ്യക്തമാക്കിയത്.
‘പേട്ട’ എന്ന ചിത്രത്തിന് ശേഷം ഇരുവർക്കും ഒന്നിച്ച് കൂടുതൽ രംഗങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് താനെന്നും, രജനി സാറിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നും സിമ്രാൻ പറഞ്ഞു. കൂടാതെ എന്റെ റോൾ മോഡലുകളിൽ ഒരാളാണ് അദ്ദേഹം. എനിക്ക് ഇങ്ങനെയൊരു അവസരം വന്നുവെന്ന കാര്യം വിശ്വസിക്കാൻ പോലും പറ്റുന്നില്ലായിരുന്നു സിമ്രാൻ കൂട്ടിച്ചേർത്തു.
അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ‘ധർമ്മനി’ൽ ഡോക്ടറുടെ വേഷത്തിലാണ് രജനികാന്ത് എത്തുന്നത്. കമൽ ഹാസൻ നിർമ്മിച്ച് അനിരുദ്ധ് രവിചന്ദർ സംഗീതമൊരുക്കുന്ന ഈ ചിത്രം ‘ഓ മൈ കടവുളേ’, ‘ഡ്രാഗൺ’ എന്നീ ഹിറ്റുകൾക്ക് ശേഷം അശ്വത് ഒരുക്കുന്ന ചിത്രമാണ്. സൂപ്പർസ്റ്റാറിനൊപ്പം കമൽ ഹാസന്റെ പ്രൊഡക്ഷൻ ഹൗസിലും പ്രവർത്തിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്നും സിമ്രാൻ കൂട്ടിച്ചേർത്തു.