പേടിക്കാന്‍ വീണ്ടും രാഹുല്‍ ; പൃഥ്വി ചിത്രം ഒടിയന്റെ പൂജ ചടങ്ങുകള്‍ നടന്നു
റെഡ് റെയ്ന്‍, ഭൂതകാലം, ഭ്രമയുഗം, ഡീയസ് ഈറെ എന്നിവയ്ക്ക് ശേഷം രാഹുല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.
Updated: Sep 14, 2026, 13:35 IST
പൃഥ്വിരാജ്, മഞ്ജു വാര്യര്‍, സുപ്രിയ മേനോന്‍, മല്ലിക സുകുമാരന്‍ എന്നിവര്‍ പൂജ ചടങ്ങില്‍ പങ്കെടുത്തു.
രാഹുല്‍ സദാശിവന്‍-പൃഥ്വിരാജ് ചിത്രം ഒടിയന്റെ പൂജ ചടങ്ങുകള്‍ കഴിഞ്ഞു. റെഡ് റെയ്ന്‍, ഭൂതകാലം, ഭ്രമയുഗം, ഡീയസ് ഈറെ എന്നിവയ്ക്ക് ശേഷം രാഹുല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ഏറെ ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രത്തിന്റെ സഹ നിര്‍മാതാവ് കരണ്‍ ജോഹറാണ്. പൃഥ്വിരാജ്, മഞ്ജു വാര്യര്‍, സുപ്രിയ മേനോന്‍, മല്ലിക സുകുമാരന്‍ എന്നിവര്‍ പൂജ ചടങ്ങില്‍ പങ്കെടുത്തു.
പൃഥ്വിരാജും മഞ്ജു വാര്യരുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത്. എമ്പുരാന്‍, ലൂസിഫര്‍, പാവാട എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമായിരിക്കും ഒടിയന്‍. ഇരുവരും പ്രധാന വേഷത്തില്‍ എത്തുമ്പോള്‍ പ്രതീക്ഷകള്‍ വാനോളമാണ്. കരണ്‍ ജോഹറിന്റെ ധര്‍മ പ്രൊഡക്ഷന്‍സ് ആദ്യമായി മലയാളത്തില്‍ നിര്‍മിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഒടിയനുണ്ട്.