'പുരുഷ പ്രേതം' ചിത്രത്തിന്റെ  ട്രെയ്‌ലർ പുറത്തിറങ്ങി 

 

കഴിഞ്ഞ വർഷം നിരൂപക പ്രശംസ നേടിയ ആവാസവ്യൂഹം (ദി ആർബിറ്റ് ഡോക്യുമെന്റേഷൻ ഓഫ് ആൻ ആംഫിബിയൻ ഹണ്ട്) നൽകിയ മലയാള ചലച്ചിത്ര സംവിധായകൻ കൃഷാന്ദ് തന്റെ അടുത്ത സിനിമയുമായി ഏതുകായണ്.  പുരുഷ പ്രേതം – ദി ആൺ ഗോസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൻറെ ട്രെയ്‌ലർ റിലീസ് ചെയ്തു.

നേരിട്ട് ഒടിടി റിലീസ് ആയി സിനിമ എത്തും. സിനിമ മാർച്ച് 24ന്  സോണി ലിവിൽ റിലീസ് ചെയ്യും.  പ്രശാന്ത് അലക്‌സാണ്ടറിനും ജഗദീഷിനുമൊപ്പം ദർശന രാജേന്ദ്രനാണ് പ്രധാന താരമായി എത്തുന്നത്..

ദേവകി രാജേന്ദ്രൻ, ജെയിംസ് ഏലിയ, ജോളി ചിറയത്ത്, സിൻസ് ഷാൻ, ഐക ദേവ്, സഞ്ജു ശിവറാം, ഗീതി സംഗീത, പ്രമോദ് വെളിയനാട്, മാലാ പാർവതി, അർച്ചന സുരേഷ്, അരുൺ നാരായണൻ, നിഖിൽ ഫയിം, സുധ സുമിത്ര, പൂജ മോഹൻരാജ്, ചലച്ചിത്ര പ്രവർത്തകരായ ജിയോ ബേബി, മനോജ് കാന. എന്നിവരും അഭിനേതാക്കളുടെ ഭാഗമാണ്. ആവാസവ്യുഹത്തിൽ അഭിനയിച്ച രാഹുൽ രാജഗോപാൽ, ശ്രീജിത്ത് ബാബു, ശ്രീനാഥ് ബാബു എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

<a href=https://youtube.com/embed/nItG16q6KDQ?autoplay=1&mute=1><img src=https://img.youtube.com/vi/nItG16q6KDQ/hqdefault.jpg alt=""><span><div class="youtube_play"></div></span></a>" style="border: 0px; overflow: hidden"" style="border: 0px; overflow: hidden;" width="640">