'പുണ്യാളന് അഗര്‍ബത്തീസ് 2 വിന്റെ സ്ക്രിപ്റ്റ് ഇഷ്ടമായില്ലെന്ന് പറഞ്ഞു, അതുകൊണ്ട് എന്നെ പടമാക്കി' ; നൈല ഉഷ
'പുണ്യാളന് അഗര്‍ബത്തീസ് 2 വിന്റെ സ്ക്രിപ്റ്റ് ഇഷ്ടമായില്ലെന്ന് പറഞ്ഞു, അതുകൊണ്ട് എന്നെ പടമാക്കി' ; നൈല ഉഷ
പുണ്യാളന് അഗര്‍ബത്തീസ് 2വിന്റെ തിരക്കഥ ഞാന്‍ കേട്ടു, എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല.
പുണ്യാളന്റെ രണ്ടാം ഭാഗത്തില്‍ എന്തുകൊണ്ട് അഭിനയിച്ചില്ലെന്ന് ചോദ്യത്തോടും താരം പ്രതികരിച്ചു.
വര്‍ഷങ്ങള്‍ക്ക് ശേഷമാണ് താന്‍ ജയസൂര്യക്കൊപ്പം സ്ക്രീന്‍ ഷെയര്‍ ചെയ്യുന്നതെന്ന് നൈല ഉഷ. രണ്ടാമത്തെ ചിത്രമായ പുണ്യാളന് അഗര്ബത്തീസില് ജയസൂര്യയായിരുന്നു നായകനെന്നും ആ ചിത്രം തനിക്ക് ഒരുപാട് പ്രശംസ സമ്മാനിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു. പുണ്യാളന്റെ രണ്ടാം ഭാഗത്തില്‍ എന്തുകൊണ്ട് അഭിനയിച്ചില്ലെന്ന് ചോദ്യത്തോടും താരം പ്രതികരിച്ചു.
'ഈ സിനിമയിലേക്ക് വരുമ്പോള്‍ എന്റെ ഏറ്റവും വലിയ കംഫര്‍ട്ട്, സിനിമയിലെ എന്റെ ആദ്യത്തെ സുഹൃത്തായ ജയസൂര്യയാണ്. പുണ്യാളന് അഗര്‍ബത്തീസിന് ശേഷം ഞങ്ങള്‍ ഒരുമിക്കുന്ന സിനിമയാണിത്. എന്റെ കഥാപാത്രത്തിന്റെ പേര് സിമി എന്നാണ്. ജയസൂര്യയെ കിട്ടുമ്പോള്‍ ഞാന്‍ ഒരിക്കലും ഡിഫറന്റ് ആയൊരു ഭാര്യ ആകത്തേയില്ല. വളരെയധികം സ്നേഹമുള്ള, മനസിലാക്കുന്ന, പുണ്യാളനില്‍ നിങ്ങള്‍ എങ്ങനെ കണ്ടുവോ, അതേ പോലെ അദ്ദേഹത്തിന്റെ കൂടെ നില്ക്കുന്നൊരു ഭാര്യയായിട്ടാണ് ഈ സിനിമയിലും ഞാന്‍ അഭിനയിക്കുന്നത്'.
എന്തുകൊണ്ടാണ് പുണ്യാളന് അഗര്‍ബത്തീസിന്റെ രണ്ടാം ഭാഗത്തില്‍ അഭിനയിക്കാതിരുന്നതെന്ന ചോദ്യത്തിന് നൈല പറഞ്ഞ വാക്കുകള്‍ ഇങ്ങനെയായിരുന്നു. 'നിങ്ങളത് ജയേട്ടനോട് ചോദിക്ക്. ജയേട്ടനോട് ചോദിച്ചാല്‍ എന്നോട് ചോദിക്കണ്ട, സിനിമയുടെ സംവിധായകനോട് ചോദിക്കാന്‍ പറയും. പുണ്യാളന് അഗര്‍ബത്തീസ് 2വിന്റെ തിരക്കഥ ഞാന്‍ കേട്ടു, എനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല. ഞാന്‍ വരുന്നില്ല എന്ന് പറഞ്ഞതു കൊണ്ട് അവര്‍ എന്നെ പടമാക്കിയതാണ്', നൈല ഉഷ തമാശരൂപേണ പറഞ്ഞു.