മിസ് യൂണിവേഴ്സ് 2026 കിരീടം പ്യൂർട്ടോ റിക്കോയ്ക്ക്; ഇന്ത്യയ്ക്ക് ടോപ്പ് 12-ൽ ഇടമില്ല
Nov 25, 2026, 18:55 IST
മിസ് യൂണിവേഴ്സ് 2026 കിരീടം പ്യൂർട്ടോ റിക്കോയുടെ ജെന്നിഫർ ബാരെറ്റോ സ്വന്തമാക്കി. മത്സരത്തിന്റെ 75-ാമത് പതിപ്പിലാണ് പുതിയ വിശ്വസുന്ദരിയെ തിരഞ്ഞെടുത്തത്. പ്യൂർട്ടോ റിക്കോയിലെ സാൻ ജുവാനിലായിരുന്നു മത്സരം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 116 മത്സരാർഥികളാണ് ഇത്തവണ പങ്കെടുത്തത്. 2025-ലെ ജേതാവായ മെക്സിക്കോയുടെ ഫാത്തിമ ബോഷിൽ നിന്നാണ് ജെന്നിഫർ കിരീടം ഏറ്റുവാങ്ങിയത്.
ഇന്ത്യയെ പ്രതിനിധീകരിച്ച കെസിയ ലിസ് മെജോയ്ക്ക് ടോപ്പ് 12-ൽ ഇടം നേടാനായില്ല. മത്സരത്തിന്റെ 75-ാം പതിപ്പിന് പ്രത്യേക സംഗീതപരിപാടികളും മറ്റ് ആഘോഷങ്ങളും ഒരുക്കിയിരുന്നു.