വാരണാസിയിലേക്ക് രാജമൗലി ക്ഷണിച്ചതിനെ കുറിച്ച് പ്രിയങ്ക

 

ഡാന്‍സ് കളിപ്പിക്കാമോ എന്നാണ് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചത്

 

'ആറ് വര്‍ഷത്തിലേറെയായി ഞാന്‍ ഒരു ഇന്ത്യന്‍ സിനിമ ചെയ്തിട്ട്.


പ്രിയങ്ക ചോപ്രയാണ് വാരണാസി സിനിമയിലെ നായിക. സിനിമയില്‍ മന്ദാകിനി എന്ന കഥാപാത്രത്തെയാണ് പ്രിയങ്ക അവതരിപ്പിക്കുന്നത്. ചിത്രത്തിലേക്ക് തന്നെ രാജമൗലി ക്ഷണിച്ചതും അദ്ദേഹത്തിനോട് താന്‍ നടത്തിയ ഒരേയൊരു അപേക്ഷയെക്കുറിച്ചും മനസുതുറക്കുകയാണ് പ്രിയങ്ക ചോപ്ര.

'ആറ് വര്‍ഷത്തിലേറെയായി ഞാന്‍ ഒരു ഇന്ത്യന്‍ സിനിമ ചെയ്തിട്ട്. രാജമൗലി സര്‍ വിളിച്ചിട്ട് വാരണാസിയിലെ കഥാപാത്രത്തിനെക്കുറിച്ച് എന്നോട് പറഞ്ഞപ്പോള്‍ എനിക്ക് ഒരു അപേക്ഷ മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നെകൊണ്ട് ഡാന്‍സ് കളിപ്പിക്കാമോ എന്നാണ് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചത് കാരണം കുറെ കാലമായി ഞാന്‍ ഡാന്‍സ് കളിച്ചിട്ട്. ഒടുവില്‍ ഡാന്‍സ് കളിച്ചപ്പോള്‍ മഹേഷ് എന്നോട് പറഞ്ഞു നീ കാരണമാണ് ഞാന്‍ ഇപ്പോള്‍ ഇത് അനുഭവിക്കണ്ടി വരുന്നതെന്ന്', പ്രിയങ്കയുടെ വാക്കുകള്‍. നടന്‍ മഹേഷ് ബാബുവും ഇതിനെക്കുറിച്ച് മനസുതുറന്നു. 'അദ്ദേഹം പ്രിയങ്കയെകൊണ്ട് ഡാന്‍സ് കളിപ്പിച്ചു. ഒരു സോങ്ങിന്റെ ഷൂട്ട് നേരത്തെ കഴിഞ്ഞു. ആ ഗാനം ഞങ്ങളുടെ തലയിലൂടെ ഓടുകയാണ്. പ്രിയങ്ക എപ്പോഴും അത് പാടിക്കൊണ്ടിരിക്കും'.

രാജമൗലിയുടെയും മഹേഷ് ബാബുവിന്റെയും ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുന്ന ചിത്രമാണിത്. ആര്‍ ആര്‍ ആര്‍ ന് ശേഷമുള്ള അടുത്ത രാജമൗലി ചിത്രമെന്ന രീതിയില്‍ ആഗോളതലത്തില്‍ തന്നെ സിനിമ ശ്രദ്ധിക്കപ്പെടുമെന്നാണ് പ്രതീക്ഷ