ആ നടിയുടെ കൂടെ അഭിനയിക്കാൻ കഴിഞ്ഞത് ഒരു പ്രിവിലേജ്’: പൃഥ്വിരാജ്
മലയാളികൾക്ക് പ്രിയങ്കരനായ നടനാണ് പൃഥ്വിരാജ് സുകുമാരൻ. ഇപ്പോഴിതാ തന്റെ സിനിമ അനുഭവങ്ങൾ തുറന്നുപറയുകയാണ് താരം. പൃഥ്വിരാജ് അഭിനയിക്കുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് കയോസ് ഇറാനി സംവിധാനം ചെയ്യുന്ന സർസമീൻ. ചിത്രത്തിൽ കാജോളും സെയ്ഫ് അലി ഖാന്റെ മകൻ ഇബ്രാഹിം അലി ഖാനുമാണ് പ്രധാനവേഷങ്ങളിൽ എത്തുന്നത്.
ഞാൻ കാജോളിന്റെ കൂടെ അഭിനയിക്കുന്നു എന്നായിരുന്നു പല ഹെഡ്‌ലൈനിലും കണ്ടിരുന്നത്. കാജോളിനോടൊപ്പം അഭിനയിക്കാൻ കഴിയുന്നത് ഒരു അഭിനേതാവ് എന്ന നിലയിൽ എന്റെ പ്രിവിലേജ് ആയിട്ടാണ് ഞാൻ കരുതുന്നത് എന്ന് പൃഥ്വിരാജ് പറഞ്ഞു.
താരത്തിന്റെ വാക്കുകൾ:
‘ഞാൻ കാജോളിന്റെ കൂടെ അഭിനയിക്കുന്നു എന്നായിരുന്നു പല ഹെഡ്‌ലൈനിലും കണ്ടിരുന്നത്. കാജോളിനോടൊപ്പം അഭിനയിക്കാൻ കഴിയുന്നത് ഒരു അഭിനേതാവ് എന്ന നിലയിൽ എന്റെ പ്രിവിലേജ് ആയിട്ടാണ് ഞാൻ കരുതുന്നത്. ഒരുപാട് കഴിവുകളുള്ള, ക്രിയേറ്റിവ് ആയിട്ടുള്ള ഒരാളാണ്. അടിപൊളിയാണ് കാജോൾ. അവർ സെറ്റിലേക്ക് വന്നാൽ തന്നെ സെറ്റ് അങ്ങ് ഉണരും. എപ്പോഴും ഭയങ്കര എനർജെറ്റിക്കാണ്.
സംവിധായകൻ കയോസ് ഇറാനി ആദ്യം എന്റെ അടുത്താണ് കഥ പറഞ്ഞത്. ഞാൻ ഓക്കെ പറഞ്ഞതിന് ശേഷം കാജോളിന്റെ അടുത്തേക്ക് കഥ പറയാൻ വേണ്ടി അദ്ദേഹം പോയി. കാജോളിന്റെ ഓഫീസിലേക്ക് കഥ പറയാൻ പോകുകയാണ് എന്നറിഞ്ഞപ്പോൾ തന്നെ കാജോൾ ഈ സിനിമയിലേക്ക് വരുമോ ഇല്ലയോ എന്ന് എത്രയും പെട്ടെന്ന് എന്റെ അടുത്ത് പറയണമെന്ന് ഞാൻ അദ്ദേഹത്തിന് മെസേജ് അയച്ചിരുന്നു. കാജോൾ യെസ് പറഞ്ഞ ദിവസം സർസമീൻ എന്ന ചിത്രത്തിന്റെ നാഴികക്കല്ലാണെന്നാണ് ഞങ്ങൾ എല്ലാവരും വിശ്വസിക്കുന്നത്,’ പൃഥ്വിരാജ് പറയുന്നു.