ഗോട്ടിന്റെ റിലീസ് പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് സ്വകാര്യ സ്ഥാപനം
ആരാധകര്‍ ഏറെ ആവേശത്തിലാണ്.
Sep 5, 2024, 05:48 IST
വിജയ് ചിത്രം ഗോട്ടിന്റെ റിലീസ് പ്രമാണിച്ച് സെപ്റ്റംബര്‍ അഞ്ചിന് അവധി പ്രഖ്യാപിച്ച് സ്വകാര്യ സ്ഥാപനം. ചെന്നൈയിലെ പാര്‍ക്ക് ക്വിക്ക് എന്ന സ്ഥാപനമാണ് താരത്തിനുള്ള ആദരസൂചകമായി ഗോട്ട് റിലീസ് ദിനത്തില്‍ അവധി പ്രഖ്യാപിച്ചത്. അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുമുണ്ട്.
ഗോട്ട് റിലീസ് ചെയ്യാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ആരാധകര്‍ ഏറെ ആവേശത്തിലാണ്.