പൃഥ്വിരാജ് ചിത്രം 'ഖലീഫ' ഒടിടിയിലേക്ക്
പൃഥ്വിരാജ് ചിത്രം 'ഖലീഫ' ഒടിടിയിലേക്ക്
മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഹിന്ദി ഭാഷകളില്‍ കാണാനാകും.
Oct 7, 2026, 14:25 IST
ഒക്ടോബര്‍ 9 മുതല്‍ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും.
പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം കൂട്ടുകെട്ടിലെത്തിയ ചിത്രമായിരുന്നു ഖലീഫ. 50 കോടി ക്ലബ്ബില്‍ ഇടം നേടിയ ഖലീഫ ഇപ്പോഴിതാ ഒടിടി യിലേക്ക് എത്തുകയാണ്. വിവിധ പ്ലാറ്റ്‌ഫോമുകളിലൂടെയാണ് ചിത്രമെത്തുന്നത്. പ്രൈം വീഡിയോ, ലയണ്‍സ്ഗേറ്റ് പ്ലേ, മനോരമ മാക്‌സ്, എപി ഇന്റര്‍നാഷണല്‍ സൗത്ത് സിനിമ, സിംപ്ലി സൗത്ത്, ആഹ എന്നീ പ്ലാറ്റ്‌ഫോമുകളിലാണ് ചിത്രമെത്തുക. ഒക്ടോബര്‍ 9 മുതല്‍ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കും. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഹിന്ദി ഭാഷകളില്‍ കാണാനാകും.
ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'ഖലീഫ ദി ലെഗസി'യുടെ പ്രഖ്യാപനവും റിലീസ് ദിവസം വൈകുന്നേരം അണിയറപ്രവര്‍ത്തകര്‍ നടത്തി. മോഹന്‍ലാല്‍ ആയിരിക്കും സിനിമയില്‍ കേന്ദ്ര കഥാപാത്രം