ഒടിടിയിലും മികച്ച പ്രതികരണം നേടി പ്രണവ് ചിത്രം ഡീയസ് ഈറെ

ഒടിടിയിലും മികച്ച അഭിപ്രായമാണ് സിനിമയാണ് ലഭിക്കുന്നത്.

 

ചിത്രം ഇഹോപ്പോള്‍ ജിയോട്ട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്.

പ്രണവ് മോഹന്‍ലാലിനെ നായകനാക്കി രാഹുല്‍ സദാശിവന്‍ ഒരുക്കിയ ഡീയസ് ഈറെ മികച്ച പ്രതികരണമാണ് തിയേറ്ററില്‍ നിന്നും നേടിയത്. ഒരു A സര്‍ട്ടിഫിക്കറ്റ് ലഭിച്ച ഹൊറര്‍ സിനിമയ്ക്ക് വലിയ സ്വീകാര്യതയാണ് നേടിയത്. ചിത്രം ഇഹോപ്പോള്‍ ജിയോട്ട്സ്റ്റാറില്‍ സ്ട്രീമിങ് ആരംഭിച്ചിട്ടുണ്ട്. ഒടിടിയിലും മികച്ച അഭിപ്രായമാണ് സിനിമയാണ് ലഭിക്കുന്നത്.

ഗംഭീര സൗണ്ട് ഡിസൈന്‍ ആണ് സിനിമയുടേതെന്നും ചിത്രത്തിന്റെ വിഷ്വലുകള്‍ ഞെട്ടിച്ചെന്നുമാണ് അഭിപ്രായങ്ങള്‍ വരുന്നത്. തമിഴ് പ്രേക്ഷകരില്‍ നിന്ന് മികച്ച റെസ്‌പോണ്‍സ് ആണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഒടിടിയിലും സിനിമ ഭയപ്പെടുത്തുന്നു എന്നാണ് മറ്റൊരാള്‍ എക്‌സില്‍ കുറിച്ചിരിക്കുന്നത്. 37.68 കോടിയാണ് സിനിമ കേരള ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും ചിത്രം 80 കോടിക്കും മുകളില്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 'ക്രോധത്തിന്റെ ദിനം' എന്ന അര്‍ത്ഥം വരുന്ന 'ദി ഡേ ഓഫ് റാത്ത്' എന്നതാണ് ചിത്രത്തിന്റെ ടൈറ്റില്‍ ടാഗ് ലൈന്‍. നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്, വൈ നോട്ട് സ്റ്റുഡിയോസിന്റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്ര, എസ്. ശശികാന്ത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും രാഹുല്‍ സദാശിവന്‍ തന്നെയാണ്.