പ്രണവ് ലണ്ടനിലേക്ക് പോകുന്നു,എന്ന് തിരിച്ചുവരുമെന്നറിയില്ല, പുതിയൊരു സിനിമ കമ്മിറ്റ് ചെയ്തിട്ടുണ്ട് ; സുചിത്ര മോഹന്‍ലാല്‍

'ഇപ്പോള്‍ അവന്‍ ചെന്നൈയില്‍ ഉണ്ട്. അടുത്ത ദിവസം തന്നെ ലണ്ടനിലേക്ക് പോകും.

 

പുതിയൊരു സിനിമ കമ്മിറ്റ് ചെയ്തതായി അറിഞ്ഞെങ്കിലും അത് ഏതാണെന്ന് തനിക്ക് കൃത്യമായി അറിയില്ലെന്ന് സുചിത്ര വ്യക്തമാക്കി

നടന്‍ പ്രണവ് മോഹന്‍ലാലിന്റെ പുതിയ യാത്രാ പദ്ധതികളെക്കുറിച്ചും സിനിമാ തെരഞ്ഞെടുപ്പുകളെക്കുറിച്ചും തുറന്ന് പറഞ്ഞ സുചിത്ര മോഹന്‍ലാല്‍. പ്രണവ് നിലവില്‍ ചെന്നൈയിലുണ്ടെന്നും ഉടന്‍ തന്നെ ലണ്ടനിലേക്ക് തിരിക്കുമെന്നും അവര്‍ വ്യക്തമാക്കി. എന്ന് തിരിച്ചുവരുമെന്ന പ്ലാന്‍ പ്രണവിന് പോലും ധാരണ ഉണ്ടാവില്ലെന്നും സുചിത്ര പറഞ്ഞു. പുതിയൊരു സിനിമ കമ്മിറ്റ് ചെയ്തതായി അറിഞ്ഞെങ്കിലും അത് ഏതാണെന്ന് തനിക്ക് കൃത്യമായി അറിയില്ലെന്ന് സുചിത്ര വ്യക്തമാക്കി

'ഇപ്പോള്‍ അവന്‍ ചെന്നൈയില്‍ ഉണ്ട്. അടുത്ത ദിവസം തന്നെ ലണ്ടനിലേക്ക് പോകും. അവിടെ എന്തോ മ്യൂസിക്ക് ഫെസ്റ്റോ മറ്റോ ഉണ്ടെന്ന് പറഞ്ഞു. എപ്പോഴാണ് തിരിച്ചുവരുന്നതെന്ന് ചോദിച്ചപ്പോള്‍ അറിയില്ലെന്നാണ് പറഞ്ഞത്. ചിലപ്പോള്‍ രണ്ടുമാസം, അല്ലെങ്കില്‍ അതില്‍കൂടുതല്‍ ആകുമെന്നാണ് പറഞ്ഞത്. വണ്‍വേ ടിക്കറ്റാണല്ലോ എടുക്കുന്നത്. (ചിരി). ആ ഒരു രീതിയിലാണ് പോക്ക്. തിരിച്ച് എപ്പോള്‍ വരുമെന്ന് അറിയില്ല.

പുതിയൊരു സിനിമ കമ്മിറ്റ് ചെയ്തതായി അറിഞ്ഞു. ഏതാണെന്നൊന്നും അറിയില്ല. ഞാന്‍ ഇപ്പോള്‍ അത് നോക്കാറേ ഇല്ല. ഡീയസ് ഇറെയുടെ കാര്യം തന്നെ ഞാന്‍ അറിഞ്ഞിട്ടില്ല. രാഹുലുമായി അവന്‍ എങ്ങനെ കണക്ടായി എന്ന് പോലും അറിയില്ല. പിന്നെ അവന്‍ തന്നെ ഇതൊക്കെ ഹാന്‍ഡില്‍ ചെയ്യാനുള്ള സമയമായല്ലോ,' സുചിത്ര പറഞ്ഞു.