മൂന്ന് വര്‍ഷം മുന്‍പ് പ്രഭാസ് സമ്മാനിച്ച സാരി, ജീവിതത്തില്‍ പ്രഭാസിനെ ലഭിച്ചതില്‍ സന്തോഷം ഉണ്ടെന്ന് നടി

സിനിമയുടെ പ്രീ റിലീസ് പരിപാടിക്കിടെ നടി റിദ്ധി കുമാര്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

 

റിദ്ധി കുമാറും മാളവിക മോഹനും നിധി അഗര്‍വാളുമാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

റിബല്‍ സ്റ്റാര്‍ പ്രഭാസിനെ നായകനാക്കി മാരുതി സംവിധാനം ചെയ്യുന്ന ഹൊറര്‍ കോമഡി സിനിമയാണ് ദി രാജസാബ്. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന സിനിമ നടന്റെ കരിയറിലെ ഏറ്റവും വലിയ സിനിമകളില്‍ ഒന്നായിട്ടാണ് എത്തുന്നത്.റിദ്ധി കുമാറും മാളവിക മോഹനും നിധി അഗര്‍വാളുമാണ് ചിത്രത്തിലെ നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ പ്രീ റിലീസ് പരിപാടിക്കിടെ നടി റിദ്ധി കുമാര്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മൂന്ന് വര്‍ഷം മുന്‍പ് പ്രഭാസ് സമ്മാനിച്ച സാരിയിലാണ് നടി പരിപാടിയില്‍ എത്തിയത്, ജീവിതത്തില്‍ പ്രഭാസിനെ ലഭിച്ചതില്‍ കടപ്പെട്ടിരിക്കുന്നുവെന്നാണ് നടി പറയുന്നത്.

'ആദ്യമായി പ്രഭാസിന് വളരെയധികം നന്ദി പറയുന്നു. ഞാന്‍ ഇന്ന് ഇവിടെ നില്‍ക്കുന്നത് നിങ്ങള്‍ കാരണമാണ്. നിങ്ങളാണ് ഈ ചിത്രത്തിലേക്ക് എന്നെയെടുത്തത്. നിങ്ങള്‍ നല്‍കിയ സാരിയാണ് ഞാനുടുത്തിരിക്കുന്നത്, ഇന്നുടുക്കാന്‍ വേണ്ടിമാത്രം അത് മൂന്നുവര്‍ഷത്തോളം എടുത്തുവച്ചു. നിങ്ങളെ എന്റെ ജീവിതത്തില്‍ ലഭിച്ചതില്‍ ഞാന്‍ കടപ്പെട്ടിരിക്കുന്നു,' റിദ്ധി പറഞ്ഞു.
റിദ്ധിയുടെ പ്രസംഗം സാമൂഹികമാധ്യമത്തില്‍ വൈറലായതിനു പിന്നാലെ ഇരുവരും പ്രണയത്തിലാണോയെന്ന സംശയം പ്രകടിപ്പിച്ച് ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രഭാസിനെ ജീവിതത്തില്‍ കിട്ടിയതില്‍ കടപ്പെട്ടിരിക്കുന്നുവെന്ന് നടി പറഞ്ഞതില്‍ നിന്നാണ് ആരാധകര്‍ക്ക് സംശയം തുടങ്ങിയത്. 2022-ല്‍ പുറത്തിറങ്ങിയ രാധേ ശ്യാം എന്ന ചിത്രത്തിലാണ് പ്രഭാസും റിദ്ധിയും ആദ്യമായി ഒന്നിച്ചഭിനയിച്ചത്. ഇരുവരും തമ്മില്‍ സൗഹൃദമാക്കാം എന്നും ആരാധകര്‍ കുറിയിക്കുന്നുണ്ട്.