‘ബാച്ച്‌ലർ പാർട്ടി ഡുഎക്സ്’ ചിത്രത്തിലെ ചന്തു സലീംകുമാറിന്റെ മാസ് പോസ്റ്റർ പുറത്ത്

 സംവിധായകൻ അമൽ നീരദിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ബാച്ച്‌ലർ പാർട്ടി ഡുഎക്സ്’-ലെ ചന്തു സലീംകുമാറിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവന്നു. ചിത്രത്തിൽ മമ്മു എന്ന കഥാപാത്രമായാണ് ചന്തു സലീംകുമാർ എത്തുന്നത്.

 

 സംവിധായകൻ അമൽ നീരദിന്റെ ഏറ്റവും പുതിയ ചിത്രമായ ‘ബാച്ച്‌ലർ പാർട്ടി ഡുഎക്സ്’-ലെ ചന്തു സലീംകുമാറിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവന്നു. ചിത്രത്തിൽ മമ്മു എന്ന കഥാപാത്രമായാണ് ചന്തു സലീംകുമാർ എത്തുന്നത്. ചുണ്ടിൽ സിഗരറ്റും കയ്യിൽ തോക്കുമായി നിൽക്കുന്ന മമ്മുവിന്റെ മാസ് ലുക്ക് ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വലിയ തരംഗം സൃഷ്ടിച്ചിട്ടുണ്ട്. അടുത്തിടെ നടന്മാരായ ടൊവിനോ തോമസ്, നസ്‌ലൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദിൻ, ശ്രീനാഥ് ഭാസി എന്നിവരുടെ ലുക്ക് പോസ്റ്ററുകളും പുറത്തുവന്ന് ഏറെ ശ്രദ്ധ നേടിയിരുന്നു. നവംബർ 19-നാണ് ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

14 വർഷങ്ങൾക്ക് ശേഷം തികച്ചും ജെൻ-സി വൈബിലാണ് 2012-ൽ പുറത്തിറങ്ങി വലിയ തരംഗമായി മാറിയ കൾട്ട് ക്ലാസിക് ചിത്രം ‘ബാച്ച്‌ലർ പാർട്ടി’യുടെ രണ്ടാം ഭാഗമെത്തുന്നത്. ചിത്രത്തിന്റെ റെഡ്-ഗോൾഡൻ റെട്രോ പശ്ചാത്തലത്തിലുള്ള ഫസ്റ്റ് ലുക്ക് തന്നെ സിനിമ പ്രേമികൾക്കിടയിൽ വലിയ ചർച്ചയായിരുന്നു. ഫ്രഞ്ച് ഭാഷയിലെ ‘ഡുഎക്സ്’ എന്ന വാക്കിന് രണ്ട് എന്നും ‘അവരുടെ’ അല്ലെങ്കിൽ ‘അവരെ കുറിച്ച്’ എന്നുമാണ് അർത്ഥം വരുന്നത്. യുവനിരയിലെ പ്രമുഖരെയും മലയാളത്തിലെ മുൻനിര താരങ്ങളെയും ഒരുപോലെ അണിനിരത്തിക്കൊണ്ടാണ് അമൽ നീരദ് ഇത്തവണ ഈ ദൃശ്യവിസ്മയം ഒരുക്കുന്നത്.

നസ്‌ലൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങി വളരെ വലിയൊരു താരനിരയാണ് ചിത്രത്തിലുള്ളത്. അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എൻറർടെയ്ൻമെൻറ്സ്, ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറുകൾ ചേർന്നാണ് ഈ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിന്റെ അണിയറ പ്രവർത്തകർ: ഛായാഗ്രഹണം: അപ്പു പ്രഭാകർ, എ‍ഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണം: ഉണ്ണി ആർ, സൗണ്ട് ഡിസൈൻ: തപസ് നായക്, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ, ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, പി.ആർ.ഒ: ആതിര ദിൽജിത്ത്.