വഴിയറിയില്ലെങ്കിൽ പോലും ഞാൻ ഒരിക്കലും രാഷ്ട്രീയത്തിലേക്ക് ഇറങ്ങില്ല : സൂര്യ
സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനില്ലെന്ന് വ്യക്തമാക്കി പ്രശസ്ത തമിഴ് താരം സൂര്യ. തന്റെ പുതിയ ചിത്രമായ ‘സീനു’വുമായി ബന്ധപ്പെട്ട് ചെന്നൈയിൽ നടന്ന ചടങ്ങിൽ സംസാരിക്കവെയാണ് താരം നിലപാട് വ്യക്തമാക്കിയത്. രാഷ്ട്രീയത്തിലേക്കില്ല എന്നതിനർത്ഥം അതിനെ വെറുക്കുന്നു എന്നല്ലെന്നും, രാജ്യത്തെ രാഷ്ട്രീയ നീക്കങ്ങളെ താൻ സൂക്ഷ്മമായി നിരീക്ഷിക്കാറുണ്ടെന്നും സൂര്യ പറഞ്ഞു.
“വഴിയറിയില്ലെങ്കിൽ പോലും ഞാൻ ഒരിക്കലും രാഷ്ട്രീയത്തിലേക്ക് ഇറങ്ങില്ല. എന്നാൽ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നതിന് മുൻപ് യുവാക്കൾ അതിനെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കിയിരിക്കണം,” സൂര്യ അഭിപ്രായപ്പെട്ടു. ജനനേതാക്കൾ വിദ്യാഭ്യാസത്തിന് കൂടുതൽ പ്രാധാന്യം നൽകണമെന്നും, മൂന്നാമതൊരാൾ വന്നു എന്ന് കരുതി മാത്രം രാജ്യത്തെ അഴിമതി പൂർണ്ണമായി അവസാനിപ്പിക്കാൻ കഴിയില്ലെന്നും താരം കൂട്ടിച്ചേർത്തു.
നടൻ വിജയ് ‘തമിഴക വെട്രി കഴകം’ എന്ന പാർട്ടി രൂപീകരിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നതോടെ തമിഴ് സിനിമാ ലോകത്തെ പ്രമുഖരുടെ രാഷ്ട്രീയ നീക്കങ്ങൾ വീണ്ടും വലിയ ചർച്ചയായിരുന്നു. നടൻ ധനുഷും രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് സൂര്യ തന്റെ നിലപാട് പരസ്യമാക്കിയത്.