വൈറലായി ജനനായകൻ ചിത്രങ്ങൾ

വിജയ് നായകനായി സ്‌ക്രീനിലെത്തുന്ന അവസാന ചിത്രമായ ജനനായകനായി കാത്തിരിക്കാൻ മലയാളികൾക്ക് ഒരു കാരണം കൂടിയുണ്ട്. 
 
വിജയ് നായകനായി സ്‌ക്രീനിലെത്തുന്ന അവസാന ചിത്രമായ ജനനായകനായി കാത്തിരിക്കാൻ മലയാളികൾക്ക് ഒരു കാരണം കൂടിയുണ്ട്. അത് മമിത ബൈജുവാണ്. ചിത്രത്തിൽ സുപ്രധാനമായ വേഷത്തിലാണ് മമിത എത്തുന്നതെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു.
വിജയ്‌യും മമിതയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെന്ന് സംവിധായകൻ എച്ച് വിനോദ് അടുത്തിടെ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. മമിതയുടെ കഥാപാത്രം എന്തായിരിക്കും ആരായിരിക്കും എന്നെല്ലാം അറിയാനുള്ള ആകാംക്ഷയായിരുന്നു പിന്നീട് പ്രേക്ഷകർക്ക്.
വിജയ്‌യുടെ കഥാപാത്രത്തിന്റെ സഹോദരിയായാണ് മമിത ചിത്രത്തിലെത്തുന്നത് എന്നാണ് ഏറ്റവും ശക്തമായ റിപ്പോർട്ടുകൾ. വിജയ് ചിത്രങ്ങളിൽ അനിയത്തിയോടുള്ള സ്‌നേഹം പ്രാധാന്യത്തോടെ കടന്നുവരുന്നതും പൂജ ഹെഗ്‌ഡെ ചിത്രത്തിൽ നായികാവേഷത്തിൽ ഉണ്ട് എന്നതുമായിരുന്നു മമിതയുടെ സഹോദരി വേഷത്തെ കുറിച്ചുള്ള ചർച്ചകൾ ശക്തമാക്കിയത്.
ബാലയ്യ ചിത്രമായ ഭഗവന്ത് കേസരിയുടെ റീമേക്കാണ് ചിത്രമെന്ന അഭ്യൂഹങ്ങൾ കൂടി വന്നതോടെ മമിതയുടെ കഥാപാത്രം സഹോദരി തന്നെ എന്ന് പലരും ഉറപ്പിച്ചു. വിജയ്‌യുടെ മുൻ സിനിമകളിലേത് പോലെ സഹോദരന്റെ സ്‌നേഹത്തിനായി കാത്തിരിക്കുക മാത്രം ചെയ്യുന്ന തങ്കച്ചി ആകില്ല മമിത എന്നാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ചില ലൊക്കേഷൻ ചിത്രങ്ങൾ സൂചിപ്പിക്കുന്നത്.