ഞാന്‍ ഇന്നേക്ക് വേണ്ടി വോട്ട് ചെയ്യുന്ന ആള്‍: മീനാക്ഷി
വോട്ട് ചെയ്യുന്നത് സന്തോഷമുള്ള കാര്യമാണെന്ന് സിനിമാ താരം മീനാക്ഷി. ഷൂട്ട് മാറ്റിവെച്ചാണ് വോട്ടിന് വന്നതെന്നും വോട്ട് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും മീനാക്ഷി പറഞ്ഞു. രാഷ്ട്രീയം എല്ലാ മനുഷ്യരിലുമുണ്ടെന്നും താന്‍ തന്റെ അഭിപ്രാം പറയുന്നയാളാണെന്നും മീനാക്ഷി പറഞ്ഞു.
Apr 9, 2026, 19:40 IST
കോട്ടയം: വോട്ട് ചെയ്യുന്നത് സന്തോഷമുള്ള കാര്യമാണെന്ന് സിനിമാ താരം മീനാക്ഷി. ഷൂട്ട് മാറ്റിവെച്ചാണ് വോട്ടിന് വന്നതെന്നും വോട്ട് ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും മീനാക്ഷി പറഞ്ഞു. രാഷ്ട്രീയം എല്ലാ മനുഷ്യരിലുമുണ്ടെന്നും താന്‍ തന്റെ അഭിപ്രാം പറയുന്നയാളാണെന്നും മീനാക്ഷി പറഞ്ഞു.
'പാര്‍ട്ടിപരമായ കാര്യങ്ങള്‍ വിലയിരുത്താറില്ല. വോട്ട് ചെയ്യുന്നത് ഒരു പാര്‍ട്ടിയുടെ ആവശ്യമല്ല. നമ്മുടെ ആവശ്യമാണ്. പലയാളുകളും സംസാരിക്കുമ്പോള്‍ അത് പാര്‍ട്ടിയുടെ ആവശ്യമായി മാറുന്നുണ്ട്. എന്റെ അവകാശമാണത്. എനിക്ക് വേണ്ടിയും എന്റെ ഭാവിക്കും വേണ്ടിയാണ് വോട്ട് ചെയ്യുന്നത്. ഞാന്‍ ഇന്നേക്ക് വേണ്ടി വോട്ട് ചെയ്യുന്ന ആളാണ്. ഇന്ന് നന്നായാല്‍ ഭാവിയും നന്നാവും. നല്ലൊരു ഇന്നിന് വേണ്ടി വോട്ട് ചെയ്യുന്നവയാളാണ് ഞാന്‍', മീനാക്ഷി പറഞ്ഞു.