'എന്റെ നമ്പര്‍ ചോദിച്ചാല്‍ പോലും കൊടുക്കാന്‍ ഇന്‍ഡസ്ട്രിയിലുള്ളവര്‍ തയ്യാറല്ല'; ഷെയ്ന്‍ നിഗം

'നമുക്ക് ചില കാര്യങ്ങളില്‍ സിറ്റുവേഷന്‍ കൈകാര്യം ചെയ്യുക എന്നൊരു സംഭവമുണ്ട്.

 

തനിക്കെതിരെ ആരൊക്കെയോ മലയാള ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിന്റെ ഭാഗമായി ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഷെയ്ന്‍ പറയുന്നു.

ഷെയ്ന്‍ നിഗം നായകനായി മെയ് 8ന് തീയേറ്ററുകളില്‍ റിലീസിന് തയ്യാറെടുക്കുന്ന ചിത്രമാണ് ദൃഢം. പൊലീസ് വേഷത്തിലാണ് ചിത്രത്തില്‍ താരം എത്തുന്നത്. ഇപ്പോഴിതാ തനിക്കെതിരെ ആരൊക്കെയോ മലയാള ഇന്‍ഡസ്ട്രിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അതിന്റെ ഭാഗമായി ദുരനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ടെന്നും ഷെയ്ന്‍ പറയുന്നു.

'നമുക്ക് ചില കാര്യങ്ങളില്‍ സിറ്റുവേഷന്‍ കൈകാര്യം ചെയ്യുക എന്നൊരു സംഭവമുണ്ട്. പണ്ട് എനിക്കത് ചില കാര്യങ്ങളില്‍ സാധിക്കാന്‍ കഴിയാത്തുകൊണ്ട് ഞാന്‍ കാണുന്ന കാഴ്ച്ചപ്പാടില്‍ കുറച്ച് പ്രശ്നങ്ങളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ എന്റെ ഭാഗത്ത് തെറ്റുകള്‍ സംഭവിച്ചിട്ടുണ്ട്. പക്ഷെ ഇപ്പോള്‍ പ്രശ്നങ്ങളില്ലാ എന്നുള്ളതല്ല, അത് കൈകാര്യം ചെയ്യുന്നതില്‍ മാറ്റം വന്നതാണ്. എന്നുവച്ച് അന്ന് നടന്ന പ്രശ്നങ്ങള്‍ക്ക് ഞാന്‍ മാത്രമല്ല ഉത്തരവാദി. അങ്ങോട്ടും ഇങ്ങോട്ടും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ ഇപ്പോള്‍ അതിനെ പക്വതയോടെ ഡീല്‍ ചെയ്യുന്നു എന്നുള്ളതാണ്. ഇപ്പോള്‍ സിനിമ തെരഞ്ഞെടുക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധിക്കാറുണ്ട്. നല്ല പ്രൊഡക്ഷന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ ശ്രമിക്കാറുണ്ട്.

നല്ല തിരക്കഥയുണ്ടെങ്കില്‍ നല്ല സിനിമ ആകുമെന്നുള്ള ആവശ്യമില്ലാത്ത കോണ്‍ഫിഡന്‍സ് പണ്ട് എനിക്കുണ്ടായിരുന്നു. അങ്ങനെയാണ് ചില ആളുകളുടെ ഇടയില്‍ പോയി പെടുന്നത്. പിന്നീട് അവരുമായി ഡീല്‍ ചെയ്യാന്‍ പറ്റാത്ത കാര്യങ്ങള്‍ വരുമ്പോഴാണ് പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. ആ പ്രശ്നങ്ങളെ പത്തായിട്ട് സംഭവിച്ചതിന് നൂറായിട്ട് കാണിക്കാനും ധാരാളം ആളുകള്‍ ഉണ്ടായിരുന്നു. എന്നെ ഒരു ഭീകര ജീവിയായിട്ടാണ് എല്ലാവരും ചിത്രീകരിച്ചിരിക്കുന്നത്, ഈ പറയുന്ന പലരും എന്നെ കണ്ടിട്ടു പോലുമില്ല. നമുക്ക് ഒരാളെ തകര്‍ക്കാനും ഉയര്‍ത്താനും ഒരു നല്ല പിആര്‍ മതി.

അതിന് ഒരു ഉദാഹരണം കൂടി ഞാന്‍ വ്യക്തമാക്കാം, തെലുങ്ക് പടത്തിന്റെ ഷൂട്ടിനായി പോയപ്പോള്‍ ഹൈദരബാദിന് ഒരു ക്യാമറമാന്‍ എന്നോട് പറഞ്ഞു, ഷൈനുമായി ഒരു സിനിമ പ്ലാന്‍ ചെയ്യാനായി സിനിമ ഇന്‍ഡസ്ട്രിയില്‍ നിന്ന് ഷെയ്നിന്റെ നമ്പര്‍ ആവശ്യപ്പെട്ടിട്ട് ഒരാള്‍ പോലും നല്‍കിയില്ല എന്ന്. അതാണ് അവസ്ഥ നമ്മളെ കുറിച്ച് എല്ലാവരും മുന്‍കൂട്ടി കണ്ട് നമ്മളെ മാറ്റി നിര്‍ത്തുന്ന അവസ്ഥയാണ്'-ഷെയ്ന്‍ നിഗം പറയുന്നു.