"P D C അത്ര ചെറിയ ഡിഗ്രി അല്ല"  ചിത്രത്തിന്റെ പോസ്റ്റർ റീലിസ് ചെയതു

കൗമാരക്കാരുടെ പ്രീ ഡിഗ്രി കാലത്തിന്റെ മറക്കാനാവാത്ത ഓർമ്മകളുമായി പ്രേക്ഷകരുടെ മുന്നിലെത്തുന്ന “P D C അത്ര ചെറിയ ഡിഗ്രി അല്ല” എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ പ്രശസ്ത ചലച്ചിത്ര താരം ഗോകുൽ സുരേഷ് തന്റെ ഫേസ്ബുക്ക് പേജിലുടെ റിലീസ് ചെയ്തു.ഇഫാർ ഇന്റർനാഷണലിൻറെ ബാനറിൽ റാഫി മതിര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ക്യാമ്പസ് സിനിമയായ "P D C അത്ര ചെറിയ ഡിഗ്രി അല്ല” ബയോ ഫിക്ഷണൽ കോമഡി ചിത്രമാണ്.

 

കൗമാരക്കാരുടെ പ്രീ ഡിഗ്രി കാലത്തിന്റെ മറക്കാനാവാത്ത ഓർമ്മകളുമായി പ്രേക്ഷകരുടെ മുന്നിലെത്തുന്ന “P D C അത്ര ചെറിയ ഡിഗ്രി അല്ല” എന്ന ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്റർ പ്രശസ്ത ചലച്ചിത്ര താരം ഗോകുൽ സുരേഷ് തന്റെ ഫേസ്ബുക്ക് പേജിലുടെ റിലീസ് ചെയ്തു.ഇഫാർ ഇന്റർനാഷണലിൻറെ ബാനറിൽ റാഫി മതിര തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ക്യാമ്പസ് സിനിമയായ "P D C അത്ര ചെറിയ ഡിഗ്രി അല്ല” ബയോ ഫിക്ഷണൽ കോമഡി ചിത്രമാണ്.

2023-ൽ ജോഷി – സുരേഷ് ഗോപി ചിത്രമായ ‘പാപ്പൻ’, 2024-ൽ രതീഷ് രഘു നന്ദൻ - ദിലീപ് ചിത്രമായ ‘തങ്കമണി’ എന്നിവയ്ക്ക് ശേഷം ഈ വർഷം ഇഫാർ ഇന്റർനാഷണലിന്റെ ബാനറിൽ അവതരിപ്പിക്കുന്ന “ P D C അത്ര ചെറിയ ഡിഗ്രി അല്ല” ജൂൺ മാസം തിയേറ്ററുകളിലെത്തുന്നു.സിദ്ധാർത്ഥ്, ശ്രീഹരി, അജോഷ്,അഷൂർ, ദേവദത്ത്,പ്രണവ്, അരുൺ ദേവ്, മാനവേദ്,ദേവ നന്ദന, ദേവിക,രെഞ്ജിമ, കല്യാണി ലക്ഷ്മി, അജിഷ ജോയ്,അളഗ, ഗോപികതുടങ്ങിയ കൗമാരക്കാർക്ക് പുറമേ ജോണി ആന്റണി,ബിനു പപ്പു, ജയൻ ചേർത്തല, സന്തോഷ്‌ കീഴാറ്റൂർ, ബാലാജി ശർമ്മ, സോനാ നായർ,വീണ നായർ, മഞ്ജു പത്രോസ്, ലക്ഷ്മി പ്രിയ,എസ്.ആശ നായർ,തിരുമല രാമചന്ദ്രൻ, റിയാസ് നർമ്മകല,ബിജു കലാവേദി,മുൻഷി ഹരി,നന്ദഗോപൻ വെള്ളത്താടി, രാജ്മോഹൻ,സിജി ജൂഡ്,വിനയ,ബഷീർ കല്ലൂർവിള,ആനന്ദ് നെച്ചൂരാൻ,അനീഷ്‌ ബാലചന്ദ്രൻ, രാജേഷ് പുത്തൻപറമ്പിൽ, ജോസഫ്,ഷാജി ലാൽ, സജി ലാൽ,ഉദേശ് ആറ്റിങ്ങൽ,രാഗുൽ ചന്ദ്രൻ,ബിച്ചു, കിഷോർ ദാസ്,പോൾസൻ പാവറട്ടി, ആനന്ദൻ, വിജയൻ പൈവേലിൽ തുടങ്ങിയവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

1996-98 കാലഘട്ടത്തിൽ കൊല്ലം ജില്ലയിലെ ഒരു റസിഡൻഷ്യൽ പാരലൽ കോളേജിൽ വിവിധ ജില്ലകളിൽ നിന്നുള്ള കൌമാരക്കാർക്ക് താമസിച്ചു പഠിക്കാൻ അവസരം ലഭിക്കുന്നു. സ്കൂൾ ജീവിതത്തിൻറെ ഇടുങ്ങിയ മതിലുകൾക്കപ്പുറം ടീനേജിൽ വിശാലമായ സ്വാതന്ത്ര്യം ആഘോഷിക്കാൻ കോളേജ് ജീവിതം എന്ന മതിലുകളില്ലാത്ത ലോകത്തിലേയ്ക്ക് കടന്നു ചെന്ന ചെറുപ്പക്കാരുടെ കലാലയജീവിതവും പ്രണയവും സ്വപ്നവും കൊച്ചു കൊച്ചു പിണക്കങ്ങളുമാണ് ഹൃദ്യമായി ഈ ചിത്രത്തിൽ ദൃശ്യവൽക്കരിക്കുന്നത്.

ഉണ്ണി മടവൂർ ഛായാഗ്രഹണം നിർവഹിക്കുന്നു. റാഫി മതിര, ഇല്യാസ് കടമേരി എന്നിവർ എഴുതിയ എഴുതിയ വരികൾ ഫിറോസ്‌ നാഥ്‌ സംഗീതം പകരുന്നു.കെ എസ് ചിത്ര, ഫിറോസ്‌ നാഥ്‌, സാം ശിവ, ശ്യാമ, ജ്യോതിഷ് ബാബു എന്നിവർ ആലപിച്ച വ്യത്യസ്ത കാറ്റഗറികളിലുള്ള നാല് ഗാനങ്ങളാണ് ഈ ചിത്രത്തിലുള്ളത്.

പശ്ചാത്തല സംഗീതം- റോണി റാഫേൽ,കല-സജിത്ത് മുണ്ടയാട്, കോറിയോഗ്രഫി-മനോജ്‌ ഫിഡാക്ക്, എഡിറ്റിംഗ്-വിപിൻ മണ്ണൂർ,സൗണ്ട് മിക്സിംഗ്- ഹരികുമാർ, ഇഫക്ട്സ്- ജുബിൻ രാജ്, പരസ്യകല-മനു ഡാവിഞ്ചി,സ്റ്റിൽസ്- ആദിൽ ഖാൻ. പ്രൊഡക്ഷൻ കൺട്രോളർ-മോഹൻ (അമൃത), മേക്കപ്പ്- സന്തോഷ്‌ വെൺപകൽ, വസ്ത്രാലങ്കാരം- ഭക്തൻ മങ്ങാട്, അസോസിയേറ്റ് ഡയറക്ടർ-ആഷിക് ദിൽജീത്, സഞ്ജയ്‌ ജി.കൃഷ്ണൻ, അസിസ്റ്റന്റ് ഡയറക്ടർ-വിഷ്ണു വർദ്ധൻ, നിതിൻ, ക്രിസ്റ്റി,കിരൺ ബാബു, വിതരണം-ഡ്രീം ബിഗ്‌ ഫിലിംസ്,പി ആർ ഒ-എ എസ് ദിനേശ്.