‘പാതിരാ കുറുക്കൻ’ ഡിസംബർ 11ന് തിയറ്ററുകളിലേക്ക്
മലയാള സിനിമയുടെ ഹാസ്യസുവർണ്ണകാലത്തെ ഓർമ്മിപ്പിച്ചുകൊണ്ട് ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവർ പതിനാറ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ച് അഭിനയിക്കുന്ന ‘പാതിരാ കുറുക്കൻ’ ഡിസംബർ 11-ന് തിയറ്ററുകളിലെത്തുന്നു.
മലയാള സിനിമയുടെ ഹാസ്യസുവർണ്ണകാലത്തെ ഓർമ്മിപ്പിച്ചുകൊണ്ട് ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവർ പതിനാറ് വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിച്ച് അഭിനയിക്കുന്ന ‘പാതിരാ കുറുക്കൻ’ ഡിസംബർ 11-ന് തിയറ്ററുകളിലെത്തുന്നു. അപ്പായ് സിനിമാസിന്റെ ബാനറിൽ സിജോ ജോർജ്ജ് നിർമ്മിച്ച് നവാഗതനായ ജയേഷ് വേണുഗോപാൽ സംവിധാനം ചെയ്യുന്ന ഈ ചിത്രം കുടുംബ പ്രേക്ഷകർക്ക് ഒരുപോലെ ആസ്വദിക്കാവുന്ന മികച്ച നർമ്മമുഹൂർത്തങ്ങളാണ് സമ്മാനിക്കുന്നത്.
ഇന്ദ്രൻസ്, നിർമ്മൽ പാലാഴി, വിനീത് തട്ടിൽ, റിയാസ് നർമ്മകല, സുധീർ പറവൂർ, കുട്ടി അഖിൽ, അനീഷ് ഗോപാൽ, ടെസ്സ ജോസഫ്, അജയൻ മാടയ്ക്കൽ എന്നിവർക്കൊപ്പം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരായ അശ്വിത– അശ്വിജ കൂട്ടുകെട്ടും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. സിനിമയിലെ പ്രധാന താരങ്ങളായ ജഗദീഷ്, മുകേഷ്, സിദ്ദിഖ്, അശോകൻ എന്നിവർ ആദ്യമായി ഒരു ഗാനം ആലപിക്കുന്നു എന്നതും ഈ ചിത്രത്തിന്റെ മറ്റൊരു വലിയ പ്രത്യേകതയാണ്.
സുനിൽ കർമ്മയും നിഖിൽ ജിനനും ചേർന്ന് തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം സെൽവകുമാർ എസും, സംഗീതം ഗോപി സുന്ദറുമാണ് നിർവഹിച്ചിരിക്കുന്നത്. അതുൽ വിജയ് എഡിറ്റിംഗും, മൻസൂർ വെട്ടത്തൂർ പ്രൊഡക്ഷൻ കൺട്രോളറുമായ ചിത്രത്തിന്റെ പ്രോജക്ട് ഡിസൈനർ ഷിംന ബി ആണ്. കലാസംവിധാനം ത്യാഗു തവനൂർ, മേക്കപ്പ് രാജേഷ് നെന്മാറ, വസ്ത്രാലങ്കാരം സുകേഷ് താനൂർ എന്നിവർ നിർവഹിച്ചിരിക്കുന്ന സിനിമയുടെ പി.ആർ.ഒ ചുമതലകൾ എ.എസ് ദിനേശ്, മനു ശിവൻ എന്നിവരാണ് കൈകാര്യം ചെയ്യുന്നത്.