പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' വിജയാഘോഷ വേദിയില്‍ കണ്ണുനിറഞ്ഞ് നന്ദി പറഞ്ഞ് പാര്‍വതി തിരുവോത്ത്
പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' വിജയാഘോഷ വേദിയില്‍ കണ്ണുനിറഞ്ഞ് നന്ദി പറഞ്ഞ് പാര്‍വതി തിരുവോത്ത്
സിനിമയുടെ ചിത്രീകരണകാലത്തെ ഓര്‍മകളും സഹപ്രവര്‍ത്തകരുമായുള്ള സൗഹൃദവുമെല്ലാം പങ്കുവെച്ചപ്പോഴാണ് താരം വികാരഭരിതയായത്.
ആ തീരുമാനം വലിയൊരു വെല്ലുവിളിയായിരുന്നുവെന്നും തനിക്കുവേണ്ടി നിലകൊണ്ട സംവിധായകനോടും നിര്‍മാണസംഘത്തോടും നന്ദിയുണ്ടെന്നും പാര്‍വതി വ്യക്തമാക്കി.
'പ്രഥമ ദൃഷ്ട്യാ കുറ്റക്കാര്‍' സിനിമയുടെ വിജയാഘോഷ വേദിയില്‍ വികാരാധീനയായി നടി പാര്‍വതി തിരുവോത്ത്. കരിയറില്‍ പല കാരണങ്ങളാല്‍ ആളുകള്‍ക്ക് തന്നിലുള്ള വിശ്വാസം കുറഞ്ഞുവന്ന സമയത്താണ് സംവിധായകന്‍ ഷഹദ് തന്നെ നായികയായി പരിഗണിച്ചതെന്ന് താരം പറഞ്ഞു. ആ തീരുമാനം വലിയൊരു വെല്ലുവിളിയായിരുന്നുവെന്നും തനിക്കുവേണ്ടി നിലകൊണ്ട സംവിധായകനോടും നിര്‍മാണസംഘത്തോടും നന്ദിയുണ്ടെന്നും പാര്‍വതി വ്യക്തമാക്കി.
സിനിമയുടെ ചിത്രീകരണകാലത്തെ ഓര്‍മകളും സഹപ്രവര്‍ത്തകരുമായുള്ള സൗഹൃദവുമെല്ലാം പങ്കുവെച്ചപ്പോഴാണ് താരം വികാരഭരിതയായത്. 18 മുതല്‍ 20 മണിക്കൂര്‍ വരെ നീണ്ട ഷൂട്ടിങ് ദിവസങ്ങളുണ്ടായിരുന്നുവെന്നും സിനിമയുടെ വിജയത്തിന് പിന്നില്‍ നിരവധി പേരുടെ അധ്വാനമുണ്ടെന്നും പാര്‍വതി പറഞ്ഞു. ചിത്രത്തിലൂടെ ഉണ്ണിമായയുമായി ജീവിതകാലം മുഴുവന്‍ നിലനില്‍ക്കുന്ന സൗഹൃദം ലഭിച്ചെന്നും വിജയരാഘവന്റെ പിന്തുണയും നിര്‍ദേശങ്ങളും കഥാപാത്രത്തെ കൂടുതല്‍ മികച്ചതാക്കാന്‍ സഹായിച്ചെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഇരുപത് വര്‍ഷത്തെ അഭിനയജീവിതത്തില്‍ നിരവധി കഥാപാത്രങ്ങള്‍ക്ക് സ്‌നേഹം ലഭിച്ചിട്ടുണ്ടെങ്കിലും 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാരി'ലെ അലീന എബ്രഹാമിന് ലഭിച്ച സ്വീകാര്യത പ്രത്യേകമാണെന്ന് പാര്‍വതി പറഞ്ഞു. ഒരു പൊലീസ് ഉദ്യോഗസ്ഥ എന്നതിലുപരി അമ്മയുടെ വൈകാരികതയും കഥാപാത്രത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞതാണ് പ്രേക്ഷകരുടെ പ്രതികരണത്തിന് കാരണമെന്നും താരം വിലയിരുത്തി. ഒടുവില്‍ അച്ഛനെയും അമ്മയെയും കുറിച്ച് സംസാരിക്കുമ്പോഴും പാര്‍വതി വികാരാധീനയായി. തന്റെ ഓരോ വിജയത്തിലും അവരുടെ കണ്ണുകളില്‍ കാണുന്ന സന്തോഷവും അഭിമാനവുമാണ് മുന്നോട്ടുപോകാനുള്ള കരുത്തെന്നും താരം പറഞ്ഞു